---
title: "ഇനി പിടിച്ചിട്ടേ അടങ്ങൂ....! ഒളിവിലിരുന്നും അര്‍ജുന്‍ ആയങ്കിയുടെ വെല്ലുവിളി; പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പൊലീസ്"
english_title: "Kochi: Criminal Case Accused Arjun Ayanki Challenges Police and Home Ministry from Hideout; Special Team Formed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377159/kochi-arjun-ayanki-challenges-police-home-ministry-hideout-special-investigation"
published_at: "2026-08-07T09:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75516f627c8_kochi-arjun-ayanki-challenges-police-home-ministry-hideout-special-investigation.jpg"
keywords: ["Arjun Ayanki", "Kothamangalam case", "Kerala Police", "social media threat"]
---

# ഇനി പിടിച്ചിട്ടേ അടങ്ങൂ....! ഒളിവിലിരുന്നും അര്‍ജുന്‍ ആയങ്കിയുടെ വെല്ലുവിളി; പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പൊലീസ്

> **Lead Summary:** **കൊച്ചി: ഒ**ളിവിലിരുന്നുകൊണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും ആഭ്യന്തരമന്ത്രാലയത്തെയും പരസ്യമായി വെല്ലുവിളിച്ച് ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി. പുതിയ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലൂടെ അർജുൻ ആയങ്കി വീണ്ടും പൊലീസിനും സർക്കാരിനുമെതിരെ രംഗത്തുവന്നിരിക്കുന്നത്.

## Article Content

**കൊച്ചി: ഒ**ളിവിലിരുന്നുകൊണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും ആഭ്യന്തരമന്ത്രാലയത്തെയും പരസ്യമായി വെല്ലുവിളിച്ച് ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി. പുതിയ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലൂടെ അർജുൻ ആയങ്കി വീണ്ടും പൊലീസിനും സർക്കാരിനുമെതിരെ രംഗത്തുവന്നിരിക്കുന്നത്.

തന്നെ ഭീഷണിപ്പെടുത്താൻ നോക്കേണ്ടെന്നും താൻ വളർന്ന പാർട്ടി വേറെയാണെന്നുമാണ് ഇയാളുടെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റിലുള്ളത്. കോതമംഗലത്തെ കേസിൽ അർജുൻ ആയങ്കിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഈ വിധിക്ക് പിന്നാലെയാണ് ഒളിവിലിരുന്നുകൊണ്ട് ഇയാൾ പൊലീസിന് കടുത്ത വെല്ലുവിളി ഉയർത്തിയത്.

> "പറ്റുമെങ്കിൽ പിടിക്കൂ" എന്ന തരത്തിലുള്ള വെല്ലുവിളികളാണ് ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെ അർജുൻ ആയങ്കി പങ്കുവെച്ചിട്ടുള്ളത്. ഹൈക്കോടതി ജാമ്യം തള്ളിയപ്പോൾ കീഴടങ്ങാൻ തീരുമാനിച്ചിരുന്നുവെന്നും, എന്നാൽ അല്ലാതെയെും തന്നെ പിടികൂടാൻ പൊലീസിന് ആകുമോ എന്ന് നോക്കട്ടെയെന്നും ഇയാൾ പറയുന്നു.

തനിക്കെതിരെ കള്ളക്കേസ് എടുത്ത കോതമംഗലം സിഐക്ക് പണി വെച്ചിട്ടുണ്ടെന്നും സന്ദേശത്തിൽ ഭീഷണിപ്പെടുത്തുന്നുണ്ട്. നിലവിൽ അർജുൻ ആയങ്കിക്കെതിരെ രണ്ട് കേസുകളാണ് ഉള്ളത്. അതേസമയം, ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിയെ എത്രയും പെട്ടെന്ന് കണ്ടെത്താൻ കേരള പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

ഇയാളുടെ ഒളിയിടം കണ്ടെത്തി നേരിട്ട് പിടികൂടാനാണ് പൊലീസിന്റെ നീക്കം. നിയമവ്യവസ്ഥയെയും പൊലീസിനെയും വെല്ലുവിളിച്ച് സോഷ്യൽ മീഡിയയിലൂടെ തുടർച്ചയായി പോസ്റ്റുകൾ ഇടുന്ന അർജുൻ ആയങ്കിക്കെതിരെയുള്ള നടപടികൾ സർക്കാർ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377159/kochi-arjun-ayanki-challenges-police-home-ministry-hideout-special-investigation)