---
title: " അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ റെഡ് അലേർട്ട്, അഞ്ച് ജില്ലകളിൽ ഓറഞ്ച്"
english_title: "Kerala Weather Red Alert 7 Districts Heavy Rain Next 3 Hours IMD"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377153/kerala-red-alert-7-districts-heavy-rain-next-3-hours"
published_at: "2026-08-07T08:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7449efefc2e_kerala-rains-red-alert-imd-warning.jpg"
keywords: ["Kerala Rain", "Red Alert", "Orange Alert", "IMD", "Heavy Rain", "Strong Winds"]
---

#  അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ റെഡ് അലേർട്ട്, അഞ്ച് ജില്ലകളിൽ ഓറഞ്ച്

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അതീവ ജാഗ്രതാ മുന്നറിയിപ്പ്. 7 ജില്ലകളിൽ അടുത്ത 3 മണിക്കൂറേക്ക് റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അതീവ ജാഗ്രതാ മുന്നറിയിപ്പ്. 7 ജില്ലകളിൽ അടുത്ത 3 മണിക്കൂറേക്ക് റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്. ഈ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ 5 ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇവിടെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

അവിടെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ ഇടത്തരമോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും താഴ്ന്ന പ്രദേശങ്ങൾ, മലയോര മേഖലകൾ, തീരദേശം എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377153/kerala-red-alert-7-districts-heavy-rain-next-3-hours)