---
title: "ചോദിക്കാനും പാടില്ലേ ...? ഡോക്ടർ ഇല്ലാത്തത് ചോദ്യം ചെയ്തതിന് നടപടി; ആശുപത്രിയിൽ പ്രതിഷേധിച്ച നാട്ടുകാർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ്"
english_title: "Kasargod Kumbla Hospital Protest Case Against Locals No Doctor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377152/kasargod-kumbla-hospital-protest-case-no-doctor"
published_at: "2026-08-07T08:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a754693bacef_kasargod-kumbla-hospital-protest-case-no-doctor.jpg"
keywords: ["Kumbla CHC Hospital", "Doctor Shortage", "Police Case"]
---

# ചോദിക്കാനും പാടില്ലേ ...? ഡോക്ടർ ഇല്ലാത്തത് ചോദ്യം ചെയ്തതിന് നടപടി; ആശുപത്രിയിൽ പ്രതിഷേധിച്ച നാട്ടുകാർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ്

> **Lead Summary:** **കാസർകോട്: ** കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ അഭാവത്തിൽ പ്രതിഷേധിച്ച നാട്ടുകാർക്കെതിരെ പൊലീസ് കേസ്. ആശുപത്രിയിലെ ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ രംഗത്തെത്തിയത്.

## Article Content

**കാസർകോട്: ** കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ അഭാവത്തിൽ പ്രതിഷേധിച്ച നാട്ടുകാർക്കെതിരെ പൊലീസ് കേസ്. ആശുപത്രിയിലെ ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ രംഗത്തെത്തിയത്.

രോഗികൾ പുറത്ത് കാത്തു നിൽക്കുമ്പോൾ ഒ.പി രജിസ്ട്രേഷൻ നിർത്തിവെച്ചതാണ് പ്രതിഷേധത്തിന് കാരണം. ഇത് നാട്ടുകാർ ചോദ്യം ചെയ്തതോടെ സംഭവം സംഘർഷത്തിലെത്തി. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേർക്കെതിരെയാണ് കുമ്പള പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. 

ആശുപത്രി ജീവനക്കാരെ ചീത്ത വിളിച്ചെന്നും സ്ത്രീ രോഗികളുടെയും വനിതാ ജീവനക്കാരുടെയും അനുവാദമില്ലാതെ വീഡിയോ പകർത്തിയെന്നും എഫ്.ഐ.ആറിൽ പറയുന്നു. ഇതോടെയാണ് ജോലി തടസ്സപ്പെടുത്തൽ, സ്വകാര്യതാ ലംഘനം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തത്.

സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ കുറവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും നേരത്തെ തന്നെ കുമ്പള മേഖലയിൽ ചർച്ചയായിരുന്നു. ഇതിനിടെയാണ് രജിസ്ട്രേഷൻ നിർത്തിയതിൽ പ്രതിഷേധം ഉണ്ടായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377152/kasargod-kumbla-hospital-protest-case-no-doctor)