---
title: "കണ്ണൂരിൽ അതീവജാഗ്രത; ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ ജനങ്ങൾക്ക് ജാഗ്രതാ നിർദശം, ജില്ലയിൽ അവധി "
english_title: "Kannur Rain Orange Alert School Holiday Today District Collector"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377147/kannur-orange-alert-school-holiday-heavy-rain"
published_at: "2026-08-07T07:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a753feea0a09_kannur-orange-alert-school-holiday-heavy-rain.jpg"
keywords: ["Kerala Rain", "Kannur", "Orange Alert", "School Holiday", "Collector P Vishnuraj"]
---

# കണ്ണൂരിൽ അതീവജാഗ്രത; ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ ജനങ്ങൾക്ക് ജാഗ്രതാ നിർദശം, ജില്ലയിൽ അവധി 

> **Lead Summary:** **കണ്ണൂർ: **കണ്ണൂരിൽ കനത്ത മഴയ്ക്ക് സാധ്യത. ജില്ലയിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ജനങ്ങൾക്ക് ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചു. മലയോര മേഖലയിലും തീരദേശ പ്രദേശങ്ങളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.

## Article Content

**കണ്ണൂർ: **കണ്ണൂരിൽ കനത്ത മഴയ്ക്ക് സാധ്യത. ജില്ലയിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ജനങ്ങൾക്ക് ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചു. മലയോര മേഖലയിലും തീരദേശ പ്രദേശങ്ങളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.

മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ അനാവശ്യ യാത്രകൾ ഒഴിവാക്കണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ജില്ലയിൽ ഇതുവരെ വലിയ ദുരന്തങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും കാലാവസ്ഥാ സാഹചര്യം നിരന്തരം വിലയിരുത്തി ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയിൽ ഓറഞ്ച് അലേർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.

പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, മദ്രസകൾ, മറ്റ് മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ റെസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. സർവകലാശാലകൾ മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകളും അഭിമുഖങ്ങളും പതിവുപോലെ നടക്കുമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377147/kannur-orange-alert-school-holiday-heavy-rain)