---
title: "തീവ്രമഴ മുന്നറിയിപ്പ്! സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, എട്ട് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി"
english_title: "Kerala Rain Today Orange Alert 8 Districts School Holiday Cyclonic Circulation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377143/kerala-rain-orange-alert-8-districts-school-holiday-august-2026"
published_at: "2026-08-07T07:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f33ca0d645_pathanamthitta-kannur-schools-colleges-holiday-august-3.jpg"
keywords: ["Kerala Rain", "Orange Alert", "Yellow Alert", "School Holiday", "IMD", "Cyclonic Circulation"]
---

# തീവ്രമഴ മുന്നറിയിപ്പ്! സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, എട്ട് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. കാലാവസ്ഥാ വകുപ്പ് 8 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. രണ്ട് ദിവസം കൂടി വ്യാപകമായി മഴ തുടരുമെന്നാണ് പ്രവചനം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. കാലാവസ്ഥാ വകുപ്പ് 8 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. രണ്ട് ദിവസം കൂടി വ്യാപകമായി മഴ തുടരുമെന്നാണ് പ്രവചനം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ടും നിലവിലുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് മഴ ശക്തമായതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ കാസർകോട്, കണ്ണൂർ, വയനാട്, കോട്ടയം, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ എന്നീ 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. അങ്കണവാടി മുതൽ പ്രഫഷണൽ കോളജുകൾ വരെ അവധി ബാധകമാണ്.

ഇടുക്കിയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധിയുണ്ട്. എറണാകുളത്ത് പുലർച്ചെ 5 മണിക്കും തൃശൂരിൽ രാവിലെ 6 മണിക്കുമാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. എന്നാൽ തൃശൂരിൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ലെന്ന് കളക്ടർ അറിയിച്ചു.

**ജാഗ്രതാ നിർദേശം**

നാളെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് തുടരും. മലയോര മേഖലകളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണം. മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ ഈ മാസം 8 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377143/kerala-rain-orange-alert-8-districts-school-holiday-august-2026)