---
title: "'വിരട്ടരുത്.. വളർന്ന പാർട്ടി വേറെയാണ്, എങ്കിൽ ഞാൻ താങ്കളെ നേരിട്ട് വന്ന് പൊന്നാടയണിയിക്കും'; ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ച് അർജുൻ ആയങ്കി"
english_title: "Arjun Aayanki Challenges Ramesh Chennithala Facebook Post Kerala Politics"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377140/arjun-aayanki-challenges-ramesh-chennithala-facebook-post"
published_at: "2026-08-07T06:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7532222450c_arjun-aayanki-challenges-ramesh-chennithala-facebook-post.jpg"
keywords: ["Arjun Ayanki", "Ramesh Chennithala", "Kerala Politics", "Facebook", "Kothamangalam Case"]
---

# 'വിരട്ടരുത്.. വളർന്ന പാർട്ടി വേറെയാണ്, എങ്കിൽ ഞാൻ താങ്കളെ നേരിട്ട് വന്ന് പൊന്നാടയണിയിക്കും'; ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

> **Lead Summary:** > **കൊച്ചി: **ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരെ സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായ വെല്ലുവിളിയുമായി അർജുൻ ആയങ്കി. "വിരട്ടരുത്.. വളർന്ന പാർട്ടി വേറെയാണ്" എന്ന് പറഞ്ഞാണ് അർജുൻ ആയങ്കി ഫേസ്ബുക്ക് പോസ്റ്റിലൂടെ മന്ത്രിയെ വിമർശിച്ചത്.

## Article Content

> **കൊച്ചി: **ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരെ സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായ വെല്ലുവിളിയുമായി അർജുൻ ആയങ്കി. "വിരട്ടരുത്.. വളർന്ന പാർട്ടി വേറെയാണ്" എന്ന് പറഞ്ഞാണ് അർജുൻ ആയങ്കി ഫേസ്ബുക്ക് പോസ്റ്റിലൂടെ മന്ത്രിയെ വിമർശിച്ചത്.

> "ഇനി എന്താ വരുന്നതെന്ന് നോക്കൂ എന്നാണ് ആഭ്യന്തരമന്ത്രി പറയുന്നത്. ഞാനും സുഹൃത്തുക്കളും പ്രതിചേർക്കപ്പെട്ട് ജയിലിലടക്കപ്പെട്ട കേസിനെപ്പറ്റി പുനരന്വേഷണത്തിന് ഉത്തരവിടാൻ ഞാൻ ചെന്നിത്തലയെ വെല്ലുവിളിക്കുന്നു. ഞാൻ നിരപരാധിയാണെങ്കിൽ കള്ളക്കേസെടുത്ത് അധികാരദുർവിനിയോഗം ചെയ്ത സിഐ പ്രശാന്തനെതിരെ നടപടിയെടുക്കണം. അങ്ങനെ ചെയ്താൽ ഞാൻ താങ്കളെ നേരിട്ട് വന്ന് പൊന്നാടയണിയിക്കും, ഒരുമ്മ തരും" എന്നും പോസ്റ്റിൽ അദ്ദേഹം പറഞ്ഞു. 

> നേരത്തെ "ധൈര്യമുണ്ടെങ്കിൽ പൊലീസ് തന്നെ പിടിക്കട്ടെ" എന്ന അർജുൻ ആയങ്കിയുടെ വെല്ലുവിളിയോട് മന്ത്രി പ്രതികരിച്ചിരുന്നു . പൊലീസിനെ വെല്ലുവിളിച്ചവർക്ക് എന്ത് സംഭവിക്കുമെന്ന് കാണാമെന്നും ഗുണ്ടകളെയും ക്രിമിനലുകളെയും നേരിടാൻ സർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

> കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയാണ് അർജുൻ ആയങ്കി. കീഴടങ്ങില്ലെന്ന് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. "പറ്റുമെങ്കിൽ കണ്ടുപിടിക്ക്" എന്ന് പൊലീസിനെ വെല്ലുവിളിച്ചും അദ്ദേഹം രംഗത്തെത്തിയിരുന്നു. സുഹൃത്തുക്കളുടെ ലൊക്കേഷൻ കണ്ടെത്തി ഭീഷണിപ്പെടുത്തുന്നുവെന്നും ജാമ്യം എടുത്തിട്ടേ പുറത്തിറങ്ങൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഊന്നുകൽ സ്റ്റേഷനിലെ എസ്എച്ച്ഒയ്ക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഈ കേസിൽ അർജുൻ ആയങ്കിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377140/arjun-aayanki-challenges-ramesh-chennithala-facebook-post)