---
title: "സെല്ലുകളിൽ പരിശോധനയ്‌ക്കെത്തി; പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിന് നേരെ തടവുകാരന്റെ ആക്രമണം"
english_title: "Poojappura Central Jail Superintendent Binod George Attacked By Prisoner"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377128/poojappura-central-jail-superintendent-attacked-by-prisoner"
published_at: "2026-08-06T22:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a74b7d3933ea_poojappura-central-jail-superintendent-attacked-by-prisoner.jpg"
keywords: ["Poojappura Jail Attack", "Binod George", "Prisoner Attack", "Thiruvananthapuram"]
---

# സെല്ലുകളിൽ പരിശോധനയ്‌ക്കെത്തി; പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിന് നേരെ തടവുകാരന്റെ ആക്രമണം

> **Lead Summary:** **തിരുവനന്തപുരം: ** പൂജപ്പുര സെൻട്രൽ ജയിലിൽ സൂപ്രണ്ടിന് നേരെ തടവുകാരന്റെ ആക്രമണം. ജയിൽ സൂപ്രണ്ട് ബിനോദ് ജോർജിനാണ് പരിക്കേറ്റത്. ഷെഫീഖ് എന്ന തടവുകാരനാണ് ആക്രമിച്ചത്. ജയിലിലെ ദൈനംദിന പരിശോധനയ്ക്ക് സൂപ്രണ്ട് സെല്ലുകളിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഈ സമയം പെട്ടെന്ന് അടുത്തെത്തിയ ഷെഫീഖ് സൂപ്രണ്ടിനെ കയ്യേറ്റം ചെയ്യുകയായിരുന്നു.

## Article Content

**തിരുവനന്തപുരം: ** പൂജപ്പുര സെൻട്രൽ ജയിലിൽ സൂപ്രണ്ടിന് നേരെ തടവുകാരന്റെ ആക്രമണം. ജയിൽ സൂപ്രണ്ട് ബിനോദ് ജോർജിനാണ് പരിക്കേറ്റത്. ഷെഫീഖ് എന്ന തടവുകാരനാണ് ആക്രമിച്ചത്. ജയിലിലെ ദൈനംദിന പരിശോധനയ്ക്ക് സൂപ്രണ്ട് സെല്ലുകളിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഈ സമയം പെട്ടെന്ന് അടുത്തെത്തിയ ഷെഫീഖ് സൂപ്രണ്ടിനെ കയ്യേറ്റം ചെയ്യുകയായിരുന്നു.

സൂപ്രണ്ടിനെ ഉടൻ തന്നെ ജയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.സംഭവത്തിൽ ജയിൽ അധികൃതർ ഉടൻ തന്നെ വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് ജയിലിലെത്തി സ്ഥലം പരിശോധിച്ചു. ആക്രമണത്തിന് കാരണമെന്താണെന്ന് പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.

ഷെഫീഖ് നേരത്തെയും ജയിൽ ചട്ടങ്ങൾ ലംഘിച്ചതിന് ശിക്ഷിക്കപ്പെട്ടിട്ടുള്ളതായി ജയിൽ അധികൃതർ അറിയിച്ചു. ഇയാൾക്കെതിരെ ജയിൽ നിയമപ്രകാരം പ്രത്യേക കേസ് രജിസ്റ്റർ ചെയ്യും. ജയിലിനുള്ളിലെ സുരക്ഷ വർധിപ്പിക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാന ജയിലുകളിലൊന്നായ പൂജപ്പുര സെൻട്രൽ ജയിലിൽ സൂപ്രണ്ടിന് നേരെ ഉണ്ടായ ആക്രമണം ജയിൽ വകുപ്പിനുള്ളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377128/poojappura-central-jail-superintendent-attacked-by-prisoner)