---
title: "പാതിരാത്രിയിൽ ലേഡീസ് ഹോസ്റ്റലിലേക്ക് പാഞ്ഞുകയറി കാർ; മദ്യലഹരിയിൽ വ്യവസായിയുടെ ലക്കുകെട്ട ഡ്രൈവിംഗ്, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്"
english_title: "Bhubaneswar Drunk Man Crashes Car Into Ladies Hostel Gate No Injuries"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377122/bhubaneswar-drunk-man-car-crash-ladies-hostel-gate"
published_at: "2026-08-06T21:11:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a74ab3225af7_bhubaneswar-drunk-man-car-crash-ladies-hostel-gate.jpg"
keywords: ["Bhubaneswar Car Accident", "Drunk Driving", "Ladies Hostel Clash", "Car Accident"]
---

# പാതിരാത്രിയിൽ ലേഡീസ് ഹോസ്റ്റലിലേക്ക് പാഞ്ഞുകയറി കാർ; മദ്യലഹരിയിൽ വ്യവസായിയുടെ ലക്കുകെട്ട ഡ്രൈവിംഗ്, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

> **Lead Summary:** **ഭുവനേശ്വർ: മ**ദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ നിയന്ത്രണംവിട്ട് ലേഡീസ് ഹോസ്റ്റൽ വളപ്പിലേക്ക് ഇടിച്ചുകയറി. ഒഡീഷയിലെ ഭുവനേശ്വർ നയാപ്പള്ളിയിലാണ് വ്യാഴാഴ്ച പുലർച്ചെ സംഭവം. ഭാ​ഗ്യം കൊണ്ട് ആർക്കും പരിക്കില്ല. ബിസിനസുകാരനായ ബി. മൊഹന്തി ഓടിച്ച കാറാണ് അമിതവേ​ഗത്തിൽ നിയന്ത്രണംവിട്ട് ഹോസ്റ്റലിലേക്ക് പാഞ്ഞുകയറിയത്. ഇയാൾ അമിതമായി മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.​

## Article Content

**ഭുവനേശ്വർ: മ**ദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ നിയന്ത്രണംവിട്ട് ലേഡീസ് ഹോസ്റ്റൽ വളപ്പിലേക്ക് ഇടിച്ചുകയറി. ഒഡീഷയിലെ ഭുവനേശ്വർ നയാപ്പള്ളിയിലാണ് വ്യാഴാഴ്ച പുലർച്ചെ സംഭവം. ഭാ​ഗ്യം കൊണ്ട് ആർക്കും പരിക്കില്ല. ബിസിനസുകാരനായ ബി. മൊഹന്തി ഓടിച്ച കാറാണ് അമിതവേ​ഗത്തിൽ നിയന്ത്രണംവിട്ട് ഹോസ്റ്റലിലേക്ക് പാഞ്ഞുകയറിയത്. ഇയാൾ അമിതമായി മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.​

അമിതവേ​ഗത്തിൽ വന്ന കാർ ആദ്യം ഹോസ്റ്റലിന്റെ പ്രധാന ​ഗേറ്റ് തകർത്തു. തുടർന്ന് പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറുകളിൽ ഇടിച്ചു. ഒടുവിൽ ഹോസ്റ്റലിന്റെ പ്രധാനവാതിലിന്റെ തൊട്ടരികിൽ വെച്ചാണ് കാർ നിന്നത്. സംഭവസമയം ​ഗേറ്റിനരികിലും പാർക്കിങ് ഏരിയയിലും പ്രധാനവാതിലിനരികെയും ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. കാർ ഇടിച്ച ശബ്ദം കേട്ട് ഉണർന്ന ഹോസ്റ്റൽ അന്തേവാസികൾ പരിഭ്രാന്തരായി.

സംഭവത്തിൽ ബി. മൊഹന്തിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മദ്യപിച്ച് വാഹനമോടിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനും എതിരെയാണ് കേസ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377122/bhubaneswar-drunk-man-car-crash-ladies-hostel-gate)