---
title: "സ്വർണകൊള്ളയ്ക്ക് പിന്നാലെ നെയ്യ്...! ശബരിമല നെയ്യ് ക്രമക്കേട്; ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്ത് പ്രതി പട്ടികയില്‍ "
english_title: "Sabarimala Ghee Irregularity Case Former Devaswom Board President PS Prasanth Named Accused"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377121/sabarimala-ghee-irregularity-case-ps-prasanth-vigilance-fir"
published_at: "2026-08-06T21:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a74a9d94453b_sabarimala-ghee-irregularity-case-ps-prasanth-vigilance-fir.jpg"
keywords: ["Sabarimal Ghee Irregularity", "Devaswom Board", "PS Prasanth", "Vigilance Case"]
---

# സ്വർണകൊള്ളയ്ക്ക് പിന്നാലെ നെയ്യ്...! ശബരിമല നെയ്യ് ക്രമക്കേട്; ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്ത് പ്രതി പട്ടികയില്‍ 

> **Lead Summary:** **പത്തനംതിട്ട: **ശബരിമല സ്വർണക്കള്ളക്കടത്ത് കേസിന് പിന്നാലെ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് കുരുക്കായി നെയ്യ് ക്രമക്കേട് കേസും. ശബരിമല അയ്യപ്പ ക്ഷേത്രത്തിലെ അപ്പം, അരവണ എന്നിവയ്ക്കായി മിൽമയിൽ നിന്ന് നെയ്യ് വാങ്ങിയ ടെൻഡറിൽ ഗുരുതര ക്രമക്കേട് നടന്നതായാണ് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ.

## Article Content

**പത്തനംതിട്ട: **ശബരിമല സ്വർണക്കള്ളക്കടത്ത് കേസിന് പിന്നാലെ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് കുരുക്കായി നെയ്യ് ക്രമക്കേട് കേസും. ശബരിമല അയ്യപ്പ ക്ഷേത്രത്തിലെ അപ്പം, അരവണ എന്നിവയ്ക്കായി മിൽമയിൽ നിന്ന് നെയ്യ് വാങ്ങിയ ടെൻഡറിൽ ഗുരുതര ക്രമക്കേട് നടന്നതായാണ് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ.

ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ പി.എസ്. പ്രശാന്ത്, അജികുമാർ, മുരാരി ബാബു എന്നിവരെയാണ് പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ദേവസ്വം വിജിലൻസാണ് ആദ്യഘട്ടത്തിൽ കേസിൽ അന്വേഷണം നടത്തിയത്. തുടർന്ന് ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തത്.

ടെൻഡർ നടപടികളിൽ ചട്ടലംഘനവും സാമ്പത്തിക ക്രമക്കേടും നടന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്.ശബരിമല സ്വർണക്കൊള്ള കേസിൽ നേരത്തെ തന്നെ പി.എസ്. പ്രശാന്തിന്റെ പേര് ഉയർന്നുവന്നിരുന്നു. ഇപ്പോൾ നെയ്യ് ക്രമക്കേട് കേസ് കൂടി വന്നതോടെ അദ്ദേഹം കൂടുതൽ നിയമക്കുരുക്കിലായിരിക്കുകയാണ്.

ദേവസ്വം ബോർഡിന്റെ സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് പുതിയ വിജിലൻസ് കേസ്. കേസുമായി ബന്ധപ്പെട്ട കൂടുതൽ രേഖകളും വിവരങ്ങളും വിജിലൻസ് സംഘം ശേഖരിച്ചുവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377121/sabarimala-ghee-irregularity-case-ps-prasanth-vigilance-fir)