---
title: "പിടിച്ചുപറി സ്ഥിരം തൊഴിലാണോ...? കെഎസ്ആർടിസി ബസിലെ മാല മോഷണം; തമിഴ്‌നാട് സ്വദേശികളായ ബീനയും വസന്തയും പിടിയിൽ"
english_title: "Kottarakkara Bus Chain Snatching Two Tamil Nadu Women Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377106/kottarakkara-bus-chain-snatching-tamil-nadu-women-arrested"
published_at: "2026-08-06T19:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a74999db2d49_kottarakkara-bus-chain-snatching-tamil-nadu-women-arrested.jpg"
keywords: ["KSRTC Chain Snatching", "Chain Theft", "Kottarakkara Police", "Kollam"]
---

# പിടിച്ചുപറി സ്ഥിരം തൊഴിലാണോ...? കെഎസ്ആർടിസി ബസിലെ മാല മോഷണം; തമിഴ്‌നാട് സ്വദേശികളായ ബീനയും വസന്തയും പിടിയിൽ

> **Lead Summary:** **കൊല്ലം: **കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരിയുടെ മാല പിടിച്ചുപറിച്ച കേസിൽ തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകളെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുച്ചി, തിരുവണ്ണാമലൈ സ്വദേശികളായ ബീന , വസന്ത എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് 4.30 ഓടെയാണ് സംഭവം.

## Article Content

**കൊല്ലം: **കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരിയുടെ മാല പിടിച്ചുപറിച്ച കേസിൽ തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകളെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുച്ചി, തിരുവണ്ണാമലൈ സ്വദേശികളായ ബീന , വസന്ത എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് 4.30 ഓടെയാണ് സംഭവം.

കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരിയായ ഭാനുമതിയമ്മയുടെ മാലയാണ് പ്രതികൾ അപഹരിച്ചത്. പുലമൺ ശാന്തി ജംഗ്ഷനിൽ ബസിൽ നിന്ന് ഇറങ്ങുന്നതിനിടെയാണ് പിടിച്ചുപറി നടന്നത്. മാലയിലെ സ്വർണച്ചുട്ടി മാത്രമാണ് പ്രതികൾ കൈക്കലാക്കിയത്. സംഭവത്തിൽ ഏകദേശം 20,000 രൂപയുടെ നഷ്ടമുണ്ടായതായി പരാതിയിൽ പറയുന്നു.

കൊട്ടാരക്കര ഇൻസ്പെക്ടർ എസ്.എച്ച്.ഒ. ജിജു കുമാർ പി.ഡിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. എസ്.ഐമാരായ ഹേമന്ത്, സജീവ്, എ.എസ്.ഐ. അജു, സിന്ധു പി.കെ. എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ രണ്ട് പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ സമാന രീതിയിലുള്ള പിടിച്ചുപറി കേസുകളിൽ ഇവർ നേരത്തെ അറസ്റ്റിലായിട്ടുള്ളവരാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബസുകളിലും തിരക്കേറിയ സ്ഥലങ്ങളിലും യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377106/kottarakkara-bus-chain-snatching-tamil-nadu-women-arrested)