---
title: " ‘അയാള്‍ പലതവണ കുട്ടിയെ കൊണ്ടുപോകുന്നത് കണ്ടു, മരിച്ച ദിവസവും...’; കല്ലറയിലെ 14-കാരന്റെ മരണത്തില്‍ അയല്‍വാസിയായ 58-കാരന്‍ പിടിയില്‍"
english_title: "14-Year-Old Student Suicide in Kallara: Neighbor Arrested for Alleged Sexual Abuse"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377097/kallara-student-suicide-neighbor-arrested-pocso"
published_at: "2026-08-06T19:09:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a748eebab39a_kallara-student-suicide-neighbor-arrested-pocso.jpg"
keywords: ["Student Suicide", "POCSO", "Child Abuse", "Kerala Crime", "Thiruvananthapuram News"]
---

#  ‘അയാള്‍ പലതവണ കുട്ടിയെ കൊണ്ടുപോകുന്നത് കണ്ടു, മരിച്ച ദിവസവും...’; കല്ലറയിലെ 14-കാരന്റെ മരണത്തില്‍ അയല്‍വാസിയായ 58-കാരന്‍ പിടിയില്‍

> **Lead Summary:** തിരുവനന്തപുരം : തിരുവനന്തപുരം കല്ലറയിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ ​അയല്‍വാസിയായ മധ്യവയസ്കന്‍ അറസ്റ്റില്‍. ​പ്രതി കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം 31ന് ആണ് ​പതിനാലുകാരന്‍ തൂങ്ങിമരിച്ചത്.

## Article Content

തിരുവനന്തപുരം : തിരുവനന്തപുരം കല്ലറയിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ ​അയല്‍വാസിയായ മധ്യവയസ്കന്‍ അറസ്റ്റില്‍. ​പ്രതി കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം 31ന് ആണ് ​പതിനാലുകാരന്‍ തൂങ്ങിമരിച്ചത്.

വെള്ളിയാഴ്ചയാണ് ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയെ വീടിന്റെ വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയും രണ്ടു മക്കളും മാത്രമാണ് ആ വീട്ടിലുണ്ടായിരുന്നത്. ഇളയകുട്ടിയാണ് ജീവനൊടുക്കിയത്.

സമീപവാസികളായ രണ്ടുപേര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയായ 58കാരനിലേക്കെത്തിയത്. ഇയാള്‍ പല ദിവസങ്ങളിലും കുട്ടിയെ പലയിടങ്ങളിലേക്കും കൊണ്ടുപോകുന്നത് തങ്ങള്‍ കണ്ടിരുന്നുവെന്ന് ഇവര്‍ കുട്ടിയുടെ അമ്മയോട് പറഞ്ഞിരുന്നു. അമ്മയാണ് വിവരം പൊലീസിനെ അറിയിച്ചത്.

പാങ്ങോട് പൊലീസ് പരിധിയിലാണ് സംഭവം. കുട്ടി മരിച്ചതിനു പിന്നാലെ തന്നെ പലതരത്തിലുള്ള സംശയങ്ങള്‍ നാട്ടുകാര്‍ ഉന്നയിച്ചിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പലതവണ കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചതായി കണ്ടെത്തിയിരുന്നു. കുട്ടി ജീവനൊടുക്കിയ ദിവസവും ഇയാള്‍ കുട്ടിയെ കൊണ്ടുപോയത് കണ്ടിരുന്നുവെന്ന് അയല്‍വാസികള്‍ മൊഴി നല്‍കി.

കൂടുതൽ അന്വേഷണം നടത്തി മറ്റേതെങ്കിലും തരത്തിലുള്ള വകുപ്പുകളോ കുറ്റങ്ങളോ ചുമത്താനുണ്ടോ എന്നുള്ളതടക്കം പൊലീസ് അന്വേഷിക്കുകയാണ്. പോക്സോ കുറ്റം ചുമത്തിയാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377097/kallara-student-suicide-neighbor-arrested-pocso)