---
title: "'എന്താണ് വരാൻ പോകുന്നതെന്ന് കണ്ടറിഞ്ഞോളൂ'; അർജുൻ ആയങ്കിയുടെ വെല്ലുവിളിക്കു മറുപടിയുമായി രമേശ് ചെന്നിത്തല"
english_title: "Kerala Home Minister Ramesh Chennithala Warns Arjun Ayanki After Police Challenge"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377084/ramesh-chennithala-response-arjun-ayanki-police-challenge"
published_at: "2026-08-06T17:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7478db8e9c6_ramesh-chennithala-response-arjun-ayanki-police-challenge.jpg"
keywords: ["Ramesh Chennithala", "Arjun Ayanki", "Kerala Police", "Home Minister"]
---

# 'എന്താണ് വരാൻ പോകുന്നതെന്ന് കണ്ടറിഞ്ഞോളൂ'; അർജുൻ ആയങ്കിയുടെ വെല്ലുവിളിക്കു മറുപടിയുമായി രമേശ് ചെന്നിത്തല

> **Lead Summary:** തിരുവനന്തപുരം: ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി പൊലീസിനെ പരസ്യമായി വെല്ലുവിളിച്ച സംഭവത്തിൽ കടുത്ത പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇന്ന് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് മന്ത്രിയുടെ പ്രതികരണം.

## Article Content

തിരുവനന്തപുരം: ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി പൊലീസിനെ പരസ്യമായി വെല്ലുവിളിച്ച സംഭവത്തിൽ കടുത്ത പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇന്ന് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് മന്ത്രിയുടെ പ്രതികരണം.

> "പൊലീസിനെ വെല്ലുവിളിച്ചവർക്ക് എന്ത് സംഭവിക്കുമെന്ന് കാണാം, ധൈര്യമുണ്ടെങ്കിൽ പൊലീസ് തന്നെ പിടിക്കട്ടെ" എന്നായിരുന്നു അർജുൻ ആയങ്കിയുടെ വെല്ലുവിളി. ഇതിനോട് പ്രതികരിച്ച മന്ത്രി, പൊലീസിനെ വെല്ലുവിളിക്കുന്നവർക്ക് ഉണ്ടാകുന്ന അവസ്ഥ സംസ്ഥാനം ഉടൻ കാണുമെന്ന് വ്യക്തമാക്കി.

> "നിയമം കയ്യിലെടുക്കുന്നവരെയും പൊലീസിനെ വെല്ലുവിളിക്കുന്നവരെയും സർക്കാർ വെറുതെ വിടില്ല. അവർക്ക് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കേരളം കാണും" എന്ന് ചെന്നിത്തല പറഞ്ഞു.

> സംസ്ഥാനത്ത് ഗുണ്ടകളുടെയും ക്രിമിനലുകളുടെയും ശല്യം വർധിക്കുന്ന സാഹചര്യത്തിൽ സർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു."ക്രമസമാധാനം തെറ്റിക്കുന്നവർക്കെതിരെ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.

> പൊലീസിന് ആവശ്യമായ എല്ലാ അധികാരങ്ങളും നൽകിയിട്ടുണ്ട്. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരും" എന്നും മന്ത്രി കൂട്ടിച്ചേർത്തു.അർജുൻ ആയങ്കിക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

ഇയാളുടെ വെല്ലുവിളി സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിരുന്നു. പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും വൈകാതെ അറസ്റ്റ് ഉണ്ടാകുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പുനര്‍ജനി പദ്ധതിയില്‍ മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ ഒരു തെളിവും കണ്ടെത്താന്‍, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അന്വേഷണം നടത്തിയ ഏജന്‍സികള്‍ക്കു കഴിഞ്ഞിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി ആവർത്തിച്ചു. ‘‘റിപ്പോര്‍ട്ട് കൈയില്‍ കിട്ടിയിട്ടും എന്തുകൊണ്ടാണു മുന്‍മുഖ്യമന്ത്രി സിബിഐക്ക് അന്വേഷണം കൈമാറാതിരുന്നത്? പരാതിയിൽ യാതൊരു കഴമ്പുമില്ലെന്ന് പിണറായിക്കും അറിയാമായിരുന്നു.

എന്റെ മുന്നില്‍ വന്ന ഫയലില്‍ സതീശനെ ബന്ധപ്പെടുത്താന്‍ ഒരു തെളിവും ഇല്ലെന്നു ബോധ്യപ്പെട്ടതുകൊണ്ടാണ് കേസ് അവസാനിപ്പിച്ചത്. ഇതു മനസ്സിലാകാത്തത് എം.വി.ഗോവിന്ദനു മാത്രമാണ്. പിണറായി വിജയന്‍ പോലും ഒരക്ഷരം മിണ്ടിയിട്ടില്ല’’ – അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377084/ramesh-chennithala-response-arjun-ayanki-police-challenge)