---
title: "അമേരിക്ക ലോകസമാധാനത്തിന്റെ ശത്രു; ട്രംപ് ഭ്രാന്തിന്റെ മറുപേരെന്ന് ബിനോയ് വിശ്വം "
english_title: "Binoy Viswam America Biggest Enemy Peace Hiroshima Memorial Trivandrum"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377082/binoy-viswam-america-enemy-peace-hiroshima-memorial"
published_at: "2026-08-06T17:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a747897bb6ef_binoy.jpg"
keywords: ["Binoy Viswam", "CPI", "Hiroshima Day", "Peace Rally", "Donald Trump", "Trivandrum"]
---

# അമേരിക്ക ലോകസമാധാനത്തിന്റെ ശത്രു; ട്രംപ് ഭ്രാന്തിന്റെ മറുപേരെന്ന് ബിനോയ് വിശ്വം 

> **Lead Summary:** തിരുവനന്തപുരം: എക്കാലത്തും ലോകസമാധാനത്തിന്റെ ഏറ്റവും വലിയ ശത്രു അമേരിക്കയാണെന്നും ഇന്നും ആ സ്ഥിതിക്ക് മാറ്റമില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഭ്രാന്തിന്റെ ഏറ്റവും പുതിയ മറുപേരായി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി (ഐപ്സോ) തിരുവനന്തപുരം ജില്ലാ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച ഹിരോഷിമ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

തിരുവനന്തപുരം: എക്കാലത്തും ലോകസമാധാനത്തിന്റെ ഏറ്റവും വലിയ ശത്രു അമേരിക്കയാണെന്നും ഇന്നും ആ സ്ഥിതിക്ക് മാറ്റമില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഭ്രാന്തിന്റെ ഏറ്റവും പുതിയ മറുപേരായി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി (ഐപ്സോ) തിരുവനന്തപുരം ജില്ലാ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച ഹിരോഷിമ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമാധാനമാണ് ജീവിതമെന്ന് ചരിത്രം മാനവരാശിയെ പഠിപ്പിക്കുന്നുണ്ടെങ്കിലും ഇപ്പോഴും യുദ്ധത്തിന്റെ നിഴലിൽ നിന്ന് പൂർണമായി മാറാൻ സാധിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സാമ്രാജ്യത്വത്തിനും ആയുധക്കച്ചവടക്കാർക്കും യുദ്ധം അനിവാര്യമാണ്. എന്നാൽ മനുഷ്യശക്തിക്ക് മുന്നിൽ ഫാസിസത്തിനും തിന്മകൾക്കും അധികകാലം പിടിച്ചുനിൽക്കാനാകില്ലെന്ന് ഡൽഹിയിൽ യുവജനങ്ങൾ നടത്തിയ സമരവിജയം തെളിയിച്ചതാണെന്നും, അതിനാൽ സമാധാന പ്രസ്ഥാനങ്ങൾ കൂടുതൽ ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

ഐപ്സോ ജില്ലാ പ്രസിഡന്റ് ആറ്റിങ്ങൽ സുഗുണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. റ്റി. ശരത്ചന്ദ്രപ്രസാദ്, പാളയം സെന്റ് ജോസഫ്സ് ഇടവക വികാരി മോൺസിഞ്ഞോർ ഇ. വിൽഫ്രഡ്, അഡ്വ. എം.എ. ഫ്രാൻസിസ്, സി.ആർ. ജോസ് പ്രകാശ്, ഇ. വേലായുധൻ, ഡോ. സി. ഉദയകല, എസ്. സുധികുമാർ, പി.എസ്. നായിഡു, പ്രസീദ് പേയാട് തുടങ്ങിയവർ സംസാരിച്ചു.

സമ്മേളനത്തിന് മുന്നോടിയായി സെക്രട്ടേറിയറ്റിന് മുന്നിൽ നിന്ന് ആരംഭിച്ച സമാധാന ജാഥ പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തി. തുടർന്ന് ബിജു പെരുമ്പുഴയുടെ നേതൃത്വത്തിൽ യുവകലാസാഹിതി ഗായക സംഘം സമാധാന ഗീതങ്ങൾ ആലപിച്ചു. ജയചന്ദ്രൻ കല്ലിംഗൽ, എൻ. ഷൺമുഖം പിള്ള, പി. ചന്ദ്രസേനൻ, കെ. ആനന്ദൻ, പി. ഗണേശൻ നായർ, വി.ആർ. ജനാർദ്ദനൻ, എസ്. സതീഷ്കുമാർ, അഡ്വ. കെ.സി. വസന്തകുമാർ, ഡോ. അജു സൈഗാൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377082/binoy-viswam-america-enemy-peace-hiroshima-memorial)