---
title: "ചാലക്കുടിൽ വിദ്യാർത്ഥികളുമായി പോകുകയായിരുന്ന സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം; പത്ത് കുട്ടികൾക്ക് പരിക്ക്"
english_title: "School Bus Falls Into Canal at Chalakudy Potta, 10 Students Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377078/chalakudy-potta-school-bus-canal-accident-10-injured"
published_at: "2026-08-06T17:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7474258c565_chalakudy-potta-school-bus-canal-accident-10-injured.jpg"
keywords: ["School Bus Accident", "Chalakudy Accident", "Road Accident", "Thrissur Accident"]
---

# ചാലക്കുടിൽ വിദ്യാർത്ഥികളുമായി പോകുകയായിരുന്ന സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം; പത്ത് കുട്ടികൾക്ക് പരിക്ക്

> **Lead Summary:** തൃശൂർ: ചാലക്കുടി പോട്ടയിൽ സ്കൂൾ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന സ്കൂൾ ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് വീണു. അപകടത്തിൽ 10 കുട്ടികൾക്ക് പരിക്കേറ്റു.

## Article Content

തൃശൂർ: ചാലക്കുടി പോട്ടയിൽ സ്കൂൾ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന സ്കൂൾ ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് വീണു. അപകടത്തിൽ 10 കുട്ടികൾക്ക് പരിക്കേറ്റു.

ആളൂർ സെന്റ് ജോസഫ് സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. സ്കൂൾ വിട്ടതിനുശേഷം കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ബസ് നിയന്ത്രണം വിട്ടത്. ബസ് പോട്ട വാഴക്കുന്ന് കനാലിലേക്ക് മറിയുകയായിരുന്നു.  

പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ നാട്ടുകാരും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം. എല്ലാവരും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതിൽ വലിയ ആശ്വാസമാണ്.

വിവരമറിഞ്ഞ് ചാലക്കുടി പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ബസ് കനാലിൽ നിന്ന് പുറത്തെടുക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു.

അപകടകാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസിന്റെ ബ്രേക്ക് സംവിധാനം, ഡ്രൈവറുടെ അശ്രദ്ധ എന്നീ സാധ്യതകളാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. സ്കൂൾ ബസുകളുടെ സുരക്ഷ സംബന്ധിച്ച ആശങ്കയാണ് അപകടത്തോടെ വീണ്ടും ഉയർന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377078/chalakudy-potta-school-bus-canal-accident-10-injured)