---
title: "പതിവുപോലെ രാവിലെ മത്സ്യബന്ധനത്തിന് ഇറങ്ങി, കടലിൽ നിന്ന് മടങ്ങും വഴി നെഞ്ചുവേദന, മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം"
english_title: "Alappuzha Fisherman Peter Dies of Chest Pain While Returning from Sea"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377071/alappuzha-fisherman-peter-dies-chest-pain-sea"
published_at: "2026-08-06T16:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a746c68aeeed_alappuzha-fisherman-peter-dies-chest-pain-sea.jpg"
keywords: ["Fisherman Death", "Heart Attack", "Alappuzha News"]
---

# പതിവുപോലെ രാവിലെ മത്സ്യബന്ധനത്തിന് ഇറങ്ങി, കടലിൽ നിന്ന് മടങ്ങും വഴി നെഞ്ചുവേദന, മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

> **Lead Summary:** ആലപ്പുഴ: കടലിൽ മത്സ്യബന്ധനത്തിന് പോയി തിരികെ വരുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് മത്സ്യത്തൊഴിലാളി മരിച്ചു. ആലപ്പുഴ വാടയ്ക്കൽ സ്വദേശി തൈയിൽ പീറ്റർ ആണ് മരിച്ചത്.

## Article Content

ആലപ്പുഴ: കടലിൽ മത്സ്യബന്ധനത്തിന് പോയി തിരികെ വരുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് മത്സ്യത്തൊഴിലാളി മരിച്ചു. ആലപ്പുഴ വാടയ്ക്കൽ സ്വദേശി തൈയിൽ പീറ്റർ ആണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. പതിവുപോലെ രാവിലെ മത്സ്യബന്ധനത്തിന് കടലിൽ പോയതായിരുന്നു പീറ്ററും സംഘവും. മീൻപിടിത്തം കഴിഞ്ഞ് ബോട്ടിൽ കരയിലേക്ക് മടങ്ങുന്നതിനിടെയാണ് പീറ്ററിന് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടത്.

ഒപ്പമുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികൾ ഉടൻ തന്നെ കാര്യം തിരിച്ചറിഞ്ഞു. ബോട്ടിന്റെ വേഗത കൂട്ടി കരയിലേക്ക് എത്തിച്ചു. കരയിലെത്തിയ ഉടൻ തന്നെ പീറ്ററിനെ ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

എന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ പീറ്ററിന്റെ ആരോഗ്യനില വഷളായിരുന്നു. ഡോക്ടർമാർ പരിശോധിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.

പീറ്ററിന്റെ മൃതദേഹം ആലപ്പുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമപരമായ നടപടികൾക്കും പോസ്റ്റുമോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും

.ഭാര്യയും രണ്ട് മക്കളുമുണ്ട്. നാല് പതിറ്റാണ്ടിലേറെയായി മത്സ്യബന്ധന മേഖലയിൽ ഉള്ള ആളാണ് പീറ്റർ. പ്രദേശത്തെ പരിചയസമ്പന്നനായ മത്സ്യത്തൊഴിലാളിയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377071/alappuzha-fisherman-peter-dies-chest-pain-sea)