---
title: "സ്കൂട്ടറിൽ പോവുകയായിരുന്ന കുട്ടിയെ ഓടിവന്ന് കടിച്ചു; കോഴിക്കോട് വടകരയിൽ തെരുവുനായ ആക്രമണത്തിൽ സ്കൂൾ വിദ്യാർത്ഥി ഉൾപ്പെടെ രണ്ടുപേർക്ക് കടിയേറ്റു "
english_title: "Vadakara Street Dog Attack School Student Injured Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377063/vadakara-street-dog-attack-school-student-injured"
published_at: "2026-08-06T16:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7467e76f920_vadakara-street-dog-bite-mepeast-student.jpg"
keywords: ["Vadakara", "Kozhikode", "Street Dog Attack", "Kerala News", "Dog Bite"]
---

# സ്കൂട്ടറിൽ പോവുകയായിരുന്ന കുട്ടിയെ ഓടിവന്ന് കടിച്ചു; കോഴിക്കോട് വടകരയിൽ തെരുവുനായ ആക്രമണത്തിൽ സ്കൂൾ വിദ്യാർത്ഥി ഉൾപ്പെടെ രണ്ടുപേർക്ക് കടിയേറ്റു 

> **Lead Summary:** കോഴിക്കോട് : **[**കോഴിക്കോട് വടകരയിൽ തെരുവുനായയുടെ ആക്രമണത്തിൽ സ്കൂൾ വിദ്യാർത്ഥി ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. മേപ്പയിൽ ഈസ്റ്റ് സ്കൂളിലെ വിദ്യാർത്ഥിനി നിവേദ്യ, പുതുപ്പണം സ്വദേശി ശ്രീജ എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ഇരുവർക്കും കാലിനാണ് പരിക്കേറ്റത്.

## Article Content

കോഴിക്കോട് : **[**കോഴിക്കോട് വടകരയിൽ തെരുവുനായയുടെ ആക്രമണത്തിൽ സ്കൂൾ വിദ്യാർത്ഥി ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. മേപ്പയിൽ ഈസ്റ്റ് സ്കൂളിലെ വിദ്യാർത്ഥിനി നിവേദ്യ, പുതുപ്പണം സ്വദേശി ശ്രീജ എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ഇരുവർക്കും കാലിനാണ് പരിക്കേറ്റത്.

ഇന്ന് രാവിലെയായിരുന്നു സംഭവം. മുത്തച്ഛനൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന നിവേദ്യയെ തെരുവുനായ ഓടിവന്ന് ആക്രമിക്കുകയായിരുന്നു. മറ്റൊരു സ്ഥലത്തുവെച്ച് മകനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ശ്രീജയെയും നായ കാലിൽ കടിച്ചു പരിക്കേൽപ്പിച്ചു.

പരിക്കേറ്റ രണ്ടുപേരെയും വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവർക്കും പ്രാഥമിക ചികിത്സയും പ്രതിരോധ കുത്തിവെയ്പും നൽകിയിട്ടുണ്ട്. മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണെന്നും കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും ഒരുപോലെ ഭീതിയിലാണെന്നും നാട്ടുകാർ ആരോപിക്കുന്നു. പ്രദേശത്ത് തെരുവുനായ ശല്യം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377063/vadakara-street-dog-attack-school-student-injured)