---
title: "പോസ്റ്റ് ഓഫീസുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ; അറസ്റ്റ് പുതിയ പദ്ധതിയുടെ പ്ലാനിങിനിടെ "
english_title: "Interstate Thief Asif Raza Arrested Kerala Post Office Robbery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377044/interstate-thief-asif-raza-arrested-ernakulam-post-office-theft"
published_at: "2026-08-06T15:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7459edd5141_interstate-thief-asif-raza-arrested-ernakulam-post-office-theft.jpg"
keywords: ["Post Office Theft", "Ernakulam", "Interstate Criminal", "Kerala Police"]
---

# പോസ്റ്റ് ഓഫീസുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ; അറസ്റ്റ് പുതിയ പദ്ധതിയുടെ പ്ലാനിങിനിടെ 

> **Lead Summary:** **തിരുവനന്തപുരം: [**കേരളത്തിലെ വിവിധ പോസ്റ്റ് ഓഫീസുകൾ ലക്ഷ്യമിട്ട് തുടർച്ചയായി മോഷണം നടത്തിവന്ന അന്തർസംസ്ഥാന കുറ്റവാളി ഒടുവിൽ പിടിയിൽ.

## Article Content

**തിരുവനന്തപുരം: [**കേരളത്തിലെ വിവിധ പോസ്റ്റ് ഓഫീസുകൾ ലക്ഷ്യമിട്ട് തുടർച്ചയായി മോഷണം നടത്തിവന്ന അന്തർസംസ്ഥാന കുറ്റവാളി ഒടുവിൽ പിടിയിൽ.

ഉത്തർപ്രദേശ് സ്വദേശിയായ ആസിഫ് റാസയാണ് എറണാകുളത്തുനിന്ന് അറസ്റ്റിലായത്. കടയ്ക്കൽ പോലീസാണ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ നിരവധി പോസ്റ്റ് ഓഫീസുകളിലാണ് ഇയാൾ മോഷണം നടത്തിയിരുന്നത്.

മോഷ്ടിച്ചെടുത്ത പണം മുഴുവൻ ഇയാൾ ഉത്തർപ്രദേശിലുള്ള സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചു നൽകുകയായിരുന്നു പതിവ്. എറണാകുളത്തെ ഒരു ലോഡ്ജിൽ മുറിയെടുത്ത് അടുത്ത മോഷണത്തിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനിടയിലാണ് പോലീസ് സംഘം പ്രതിയെ വളഞ്ഞുപിടിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377044/interstate-thief-asif-raza-arrested-ernakulam-post-office-theft)