---
title: "ഓണസദ്യ മധുരമാക്കാൻ  പാലട പ്രഥമൻ ഇങ്ങനെ തയ്യാറാക്കി  നോക്കൂ"
english_title: "Easy Palada Prathaman Recipe Onam Kerala Sweet"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377041/how-to-make-palada-prathaman-onam-recipe"
published_at: "2026-08-06T15:05:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a74572b2fd1f_how-to-make-palada-prathaman-onam-recipe.jpg"
keywords: ["SWEET", "ONAM", "RECIPE", "KERAL", "MILKY"]
---

# ഓണസദ്യ മധുരമാക്കാൻ  പാലട പ്രഥമൻ ഇങ്ങനെ തയ്യാറാക്കി  നോക്കൂ

> **Lead Summary:** **[**ഓണക്കാലമെന്നാൽ മലയാളിക്ക് ആഘോഷങ്ങളുടെയും കൂട്ടായ്മകളുടെയും പൊന്നോണമാണ്. തിരുവോണ നാളിൽ നാടാകെ പൂക്കളങ്ങളും വള്ളംകളികളും ഒക്കെയായി ആവേശത്തിലാകുമ്പോൾ, മലയാളി മനസ്സിനെ കീഴടക്കുന്ന മറ്റൊരു പ്രധാന ഘടകമാണ് രുചികരമായ ഓണസദ്യ.

## Article Content

**[**ഓണക്കാലമെന്നാൽ മലയാളിക്ക് ആഘോഷങ്ങളുടെയും കൂട്ടായ്മകളുടെയും പൊന്നോണമാണ്. തിരുവോണ നാളിൽ നാടാകെ പൂക്കളങ്ങളും വള്ളംകളികളും ഒക്കെയായി ആവേശത്തിലാകുമ്പോൾ, മലയാളി മനസ്സിനെ കീഴടക്കുന്ന മറ്റൊരു പ്രധാന ഘടകമാണ് രുചികരമായ ഓണസദ്യ.

ആ സദ്യവട്ടങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് പരമ്പരാഗത രീതിയിലുള്ള പാലട പ്രഥമൻ. പാലുകുറുക്കിയും അട വേവിച്ചും തയ്യാറാക്കുന്ന പായസത്തിന് ഒരു പ്രത്യേക സ്വാദാണ്. രുചിയൂറുന്ന പാലട പ്രഥമൻ എളുപ്പത്തിൽ എങ്ങനെ തയാറാക്കാമെന്ന് നോക്കാം.

**ആവശ്യമായ ചേരുവകൾ**

അരി അട - 250 ഗ്രാം

പശുവിൻ പാൽ - 2 ലീറ്റർ നല്ല കൊഴുപ്പുള്ള പാൽ

പഞ്ചസാര - 350 ഗ്രാം മധുരത്തിന് അനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം

നെയ്യ് - 3-4 ടേബിൾസ്പൂൺ

അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി - ആവശ്യത്തിന്

ഏലക്കാപ്പൊടി - 1 ടീസ്പൂൺ

തയാറാക്കുന്ന വിധം

ഒരു വലിയ ഉരുളിയിൽ പാൽ ഒഴിച്ച് നന്നായി തിളപ്പിച്ച്, വേവിച്ചു വെച്ചിരിക്കുന്ന അരി അട ചേർത്ത് പാൽ വറ്റി പായസത്തിന്റെ പരുവമാകുന്നതുവരെ തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. പാൽ നല്ല ക്രീം പരുവത്തിലായി വരുമ്പോൾ പഞ്ചസാര ചേർത്ത്, ഇളം പിങ്ക് കാരാമെൽ നിറം വരുന്നത് വരെ ചെറുതീയിൽ ഇളക്കണം.

പാകത്തിന് കുറുകി വരുമ്പോൾ ഏലക്കാപ്പൊടിയും നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേർത്ത് ഈ പ്രഥമൻ തയാറാക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377041/how-to-make-palada-prathaman-onam-recipe)