---
title: "കേരള ക്രിക്കറ്റ് ലീഗ് സീസൺ 3: കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റൻ സലി സാംസൺ, വൈസ് ക്യാപ്റ്റൻ ബേസിൽ തമ്പി"
english_title: "Kerala Cricket League 2026 Kochi Blue Tigers Captain Saly Samson Vice Captain Basil Thampi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377037/kcl-2026-kochi-blue-tigers-captain-salysamson-basil-thampi"
published_at: "2026-08-06T14:58:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a74546eee80e_kcl-2026-kochi-blue-tigers-captain-salysamson-basil-thampi.jpg"
keywords: ["Kerala Cricket League", "Kochi Blue Tigers", "Saly Samson", "Basil Thampi", "Chris Gayle"]
---

# കേരള ക്രിക്കറ്റ് ലീഗ് സീസൺ 3: കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റൻ സലി സാംസൺ, വൈസ് ക്യാപ്റ്റൻ ബേസിൽ തമ്പി

> **Lead Summary:** ലണ്ടൻ: കേരള ക്രിക്കറ്റ് ലീഗ് സീസൺ 3ന് മുന്നോടിയായി നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും പ്രഖ്യാപിച്ചു. ടീം സഹഉടമയും ക്രിക്കറ്റ് ഇതിഹാസവുമായ ക്രിസ് ഗെയിൽ ആണ് ലണ്ടനിൽ വെച്ച് നേതൃനിരയെ പുറത്തുവിട്ടത്. സലി സാംസൺ തന്നെയാണ് ഈ സീസണിലും കൊച്ചിയെ നയിക്കുക. ഇന്ത്യൻ താരം സഞ്ജു സാംസന്റെ സഹോദരനായ സലി, രണ്ടാം തവണയാണ് ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റൻ കുപ്പായമണിയുന്നത്.

## Article Content

ലണ്ടൻ: കേരള ക്രിക്കറ്റ് ലീഗ് സീസൺ 3ന് മുന്നോടിയായി നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും പ്രഖ്യാപിച്ചു. ടീം സഹഉടമയും ക്രിക്കറ്റ് ഇതിഹാസവുമായ ക്രിസ് ഗെയിൽ ആണ് ലണ്ടനിൽ വെച്ച് നേതൃനിരയെ പുറത്തുവിട്ടത്. സലി സാംസൺ തന്നെയാണ് ഈ സീസണിലും കൊച്ചിയെ നയിക്കുക. ഇന്ത്യൻ താരം സഞ്ജു സാംസന്റെ സഹോദരനായ സലി, രണ്ടാം തവണയാണ് ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റൻ കുപ്പായമണിയുന്നത്.

കഴിഞ്ഞ സീസണിലും ടീമിനെ കിരീടത്തിലേക്ക് നയിച്ചത് സലിയുടെ നേതൃത്വത്തിലായിരുന്നു.ആദ്യ സീസണിൽ ടീമിനെ നയിച്ച പരിചയസമ്പന്നനായ പേസർ ബേസിൽ തമ്പിയെ വൈസ് ക്യാപ്റ്റനായും പ്രഖ്യാപിച്ചു. ടീം ഉടമ സുഭാഷ് മാനുവലിനൊപ്പമാണ് ക്രിസ് ഗെയിൽ ഈ പ്രഖ്യാപനം നടത്തിയത്.

> ഇതോടൊപ്പം ടീമിന്റെ പുതിയ സ്ലോഗനും ഗെയിൽ അവതരിപ്പിച്ചു. ടീമിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പ്രഖ്യാപനം നടന്നത്. സലിയുടെ നേതൃപാടവും ബേസിലിന്റെ അനുഭവസമ്പത്തും ടീമിന് വലിയ കരുത്താകുമെന്നാണ് മാനേജ്മെന്റിന്റെ വിലയിരുത്തൽ. "കഴിഞ്ഞ സീസണിൽ സലി കാഴ്ചവെച്ചത് സമാനതകളില്ലാത്ത നേതൃത്വമാണ്.

> ഈ കൂട്ടുകെട്ടിൽ ഞങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ട്. കിരീടം നിലനിർത്താൻ കൊച്ചിക്ക് കഴിയും" എന്ന് ക്രിസ് ഗെയിൽ പറഞ്ഞു. ഈ മാസം കേരളത്തിലെത്തുന്ന ഗെയിൽ ഗ്രീൻഫീൽഡിൽ കൊച്ചിയുടെ മത്സരം നേരിട്ട് കാണാൻ എത്തുമെന്നും അദ്ദേഹം അറിയിച്ചു. "ആരാധകരുടെ പിന്തുണ സ്റ്റേഡിയത്തിൽ ഉണ്ടാകണം" എന്നും ഗെയിൽ അഭ്യർത്ഥിച്ചു. നേതൃത്വ മികവാണ് വിജയത്തിന്റെ അടിത്തറയെന്നും സലിയുടെയും ബേസിലിന്റെയും കീഴിൽ ബ്ലൂടൈഗേഴ്സ് പുതിയ ഉയരങ്ങൾ കീഴടക്കുമെന്നും ടീം ഉടമ സുഭാഷ് മാനുവൽ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377037/kcl-2026-kochi-blue-tigers-captain-salysamson-basil-thampi)