---
title: "പെരുമഴയിൽ മുങ്ങി കേരളം; റെഡ് അലേർട്ടിൽ വിറച്ച് മൂന്ന് ജില്ലകൾ, സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം"
english_title: "Kerala Rains Red Alert Issued for Three Districts IMD Warning"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377024/kerala-rains-red-alert-imd-warning-"
published_at: "2026-08-06T14:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7449efefc2e_kerala-rains-red-alert-imd-warning.jpg"
keywords: ["Kerala rain", "IMD weather warning", "Red alert Kerala", "Kerala weather news"]
---

# പെരുമഴയിൽ മുങ്ങി കേരളം; റെഡ് അലേർട്ടിൽ വിറച്ച് മൂന്ന് ജില്ലകൾ, സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം

> **Lead Summary:** **എറണാകുളം: **സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ മുന്നറിയിപ്പിൽ വലിയ മാറ്റങ്ങൾ വരുത്തിയ അധികൃതർ, സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

## Article Content

**എറണാകുളം: **സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ മുന്നറിയിപ്പിൽ വലിയ മാറ്റങ്ങൾ വരുത്തിയ അധികൃതർ, സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഈ ജില്ലകളിൽ അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് നിലവിലുള്ളത്. ഇതിനുപുറമേ, ശേഷിക്കുന്ന ആറ് ജില്ലകളിൽ യെല്ലോ അലേർട്ടും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെയും സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് അധികൃതർ ഔദ്യോഗികമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ യാത്രകൾ നടത്താവൂ എന്നും അധികൃതർ നിർദ്ദേശിക്കുന്നു. അതേസമയം കനത്ത മഴയെത്തുടർന്ന് വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കോട്ടയം താലൂക്ക്, പത്തനംതിട്ടയിലെ തിരുവല്ല താലൂക്ക്, ആലപ്പുഴയിലെ കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കുകൾ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. ഇതിനുപുറമേ, വയനാട്, കോഴിക്കോട്, ഇടുക്കി, കോട്ടയം, തൃശ്ശൂർ, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കോളേജുകൾക്കും അവധി ബാധകമാക്കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാനും ഗതാതടസ്സം ഉണ്ടാകാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377024/kerala-rains-red-alert-imd-warning-)