---
title: "സഹോദരനെ ജയിലിൽ സന്ദർശിക്കാൻ പോകുന്നതിനിടെ ദുരന്തം; അതിഖ് അഹമ്മദിന്റെ മകൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു "
english_title: "Abaan Ahmad Son of Atiq Ahmad Dies in Jhansi Road Accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377020/abaan-ahmad-atiq-son-jhansi-car-accident-dies"
published_at: "2026-08-06T14:04:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7448979bd97_abaan-ahmad-atiq-son-jhansi-car-accident-dies.jpg"
keywords: ["Abaan Ahmad", "Jhansi", "Uttar Pradesh", "Road Accident"]
---

# സഹോദരനെ ജയിലിൽ സന്ദർശിക്കാൻ പോകുന്നതിനിടെ ദുരന്തം; അതിഖ് അഹമ്മദിന്റെ മകൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു 

> **Lead Summary:** ഝാൻസി: **[**കൊല്ലപ്പെട്ട ഗുണ്ടാത്തലവനും മുൻ എം.പിയുമായ അതിഖ് അഹമ്മദിന്റെ ഇളയ മകൻ അബാൻ അഹമ്മദ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ഝാൻസിയിലുണ്ടായ അപകടത്തിൽ അബാനിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് സോനുവും മരിച്ചു. ഇരുവരും സഞ്ചരിച്ച കാർ അമിതവേഗതയിലത്തി ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

## Article Content

ഝാൻസി: **[**കൊല്ലപ്പെട്ട ഗുണ്ടാത്തലവനും മുൻ എം.പിയുമായ അതിഖ് അഹമ്മദിന്റെ ഇളയ മകൻ അബാൻ അഹമ്മദ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ഝാൻസിയിലുണ്ടായ അപകടത്തിൽ അബാനിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് സോനുവും മരിച്ചു. ഇരുവരും സഞ്ചരിച്ച കാർ അമിതവേഗതയിലത്തി ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ജയിലിൽ കഴിയുന്ന മൂത്ത സഹോദരൻ അലി അഹമ്മദിനെ കാണുന്നതിനായി പ്രയാഗ്‌രാജിൽ നിന്ന് ഝാൻസിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇടിയിൽ പൂർണ്ണമായും തകർന്ന കാറിൽ നിന്ന് രണ്ടുപേരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നേരത്തെ, 2023 ഏപ്രിൽ 13-ന് അതിഖ് അഹമ്മദിന്റെ മറ്റൊരു മകനായ അസാദ് അഹമ്മദ് (19), കൂട്ടാളി ഗുലാം എന്നിവരെ ഉത്തർപ്രദേശ് ടാസ്‌ക് ഫോഴ്‌സ് ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. 2005-ലെ ബി.എസ്.പി എം.എൽ.എ രാജു പാൽ വധക്കേസിലെ പ്രധാന ദൃക്‌സാക്ഷിയായ ഉമേഷ് പാലിനെയും രണ്ട് പോലീസുകാരെയും വെടിവെച്ചു കൊന്ന കേസിൽ ഒളിവിൽ കഴിയവെയായിരുന്നു ഇത്.

അസാദ് കൊല്ലപ്പെട്ട് രണ്ട് ദിവസങ്ങൾക്ക് ശേഷം (2023 ഏപ്രിൽ 15) അതിഖ് അഹമ്മദും സഹോദരൻ ഖാലിദ് അസിമും പോലീസ് കസ്റ്റഡിയിലിരിക്കെ മാധ്യമപ്രവർത്തകർക്കും പോലീസിനും മുന്നിൽ വെച്ച് അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. ഈ സംഭവങ്ങളുടെ പരമ്പരയ്ക്ക് പിന്നാലെയാണ് അതിഖിന്റെ മറ്റൊരു മകൻ കൂടി ഇപ്പോൾ വാഹനാപകടത്തിൽ മരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377020/abaan-ahmad-atiq-son-jhansi-car-accident-dies)