---
title: "കള്ളൻ കപ്പലിൽ തന്നെ; 'അക്രമത്തിൽ പങ്കില്ലെന്ന് വാദിച്ചവർ പ്രതികൾക്ക് നൽകിയത് വീരോചിത സ്വീകരണം; എൽ.ഡി.എഫ് വീണ്ടും അക്രമങ്ങൾക്ക് കോപ്പുകൂട്ടുന്നു'"
english_title: "Kannur Political Controversy LDF Accused of Protecting Attack Suspects"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377005/kannur-political-controversy-ldf-accusations"
published_at: "2026-08-06T13:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a743d1a862a6_kannur-political-controversy-ldf-accusations.jpg"
keywords: ["LDF controversy", "Payyanur politics", "DYFI march Kannur", "V. Kunhikrishnan"]
---

# കള്ളൻ കപ്പലിൽ തന്നെ; 'അക്രമത്തിൽ പങ്കില്ലെന്ന് വാദിച്ചവർ പ്രതികൾക്ക് നൽകിയത് വീരോചിത സ്വീകരണം; എൽ.ഡി.എഫ് വീണ്ടും അക്രമങ്ങൾക്ക് കോപ്പുകൂട്ടുന്നു'

> **Lead Summary:** **കണ്ണൂർ: **കേരളത്തിൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിലിരിക്കെ നടന്ന രാഷ്ട്രീയ സംഘർഷങ്ങളിലും അതിക്രമങ്ങളിലും ഇരട്ടത്താപ്പ് നയമെന്ന് ആരോപണം. പുരുഷോത്തമന്റെ വീട് ആക്രമിക്കുകയും കാറിന് തീയിടുകയും ചെയ്ത സംഭവത്തിൽ ഒഴികെ മറ്റ് പല കേസുകളിലും പ്രതികളെ പിടികൂടിയിരുന്നെന്നും അന്ന് എൽ.ഡി.എഫ് പ്രതികളെ സംരക്ഷിക്കുകയായിരുന്നുവെന്നും വി കുഞ്ഞികൃഷ്ണൻ എം എൽ എ പറഞ്ഞു. 

## Article Content

**കണ്ണൂർ: **കേരളത്തിൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിലിരിക്കെ നടന്ന രാഷ്ട്രീയ സംഘർഷങ്ങളിലും അതിക്രമങ്ങളിലും ഇരട്ടത്താപ്പ് നയമെന്ന് ആരോപണം. പുരുഷോത്തമന്റെ വീട് ആക്രമിക്കുകയും കാറിന് തീയിടുകയും ചെയ്ത സംഭവത്തിൽ ഒഴികെ മറ്റ് പല കേസുകളിലും പ്രതികളെ പിടികൂടിയിരുന്നെന്നും അന്ന് എൽ.ഡി.എഫ് പ്രതികളെ സംരക്ഷിക്കുകയായിരുന്നുവെന്നും വി കുഞ്ഞികൃഷ്ണൻ എം എൽ എ പറഞ്ഞു. 

ഡി.വൈ.എസ്.പി ഓഫീസ് മാർച്ചിനിടയിൽ മൂന്ന് പ്രധാന കേസ് അന്വേഷണങ്ങളെക്കുറിച്ച് പരാമർശിച്ചിരുന്നു. ഇതിൽ വി.കെ. കൃഷ്ണന്റെ വീടിന്റെ ചെടിച്ചട്ടി തകർത്ത കേസിൽ പ്രതികളെ പിടികൂടിയിട്ടുണ്ട്. വി. കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്ന് അന്ന് വി.കെ. കൃഷ്ണൻ ആരോപിച്ചിരുന്നുവെന്നത് മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. ഇന്ന് ആ പഴയ പല്ലവി ആവർത്തിച്ച് പറയുന്നുണ്ടോ എന്ന് പറയാൻ കഴിയില്ല.

കള്ളൻ കപ്പലിൽ തന്നെയാണ്. പുരുഷോത്തമന്റെ വീട് ആക്രമിച്ച സംഭവത്തിൽ സി.പി.എമ്മിന് യാതൊരു പങ്കുമില്ലെന്ന് കാട്ടി അന്ന് ഏരിയ സെക്രട്ടറി പ്രസ് റിലീസ് ഇറക്കിയിരുന്നു. എന്നാൽ പിന്നീട് പ്രതികളെ അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനിലെത്തിച്ചപ്പോഴും, റിമാൻഡ് ചെയ്ത് ജയിലിലേക്ക് മാറ്റിയപ്പോഴും സി.പി.ഐ.എം സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രവർത്തകർ സ്റ്റേഷനിലും ജയിലിനുമുന്നിലും എത്തി മുദ്രാവാക്യം വിളിച്ചു.

ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതികൾക്ക് പയ്യന്നൂർ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീരോചിതമായ വരവേൽപ്പാണ് നൽകിയത്. അക്രമത്തിൽ പങ്കില്ലെന്ന് അവകാശപ്പെടുമ്പോൾ തന്നെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചത് പയ്യന്നൂരിലെ ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുള്ളതാണെന്ന് വി കുഞ്ഞികൃഷ്ണൻ.

താൻ സ്വതന്ത്രനാണെന്നും യു.ഡി.എഫുകാരനല്ലെന്നും വ്യക്തമാക്കുന്ന കുഞ്ഞികൃഷ്ണ, എൽ.ഡി.എഫ് വീണ്ടും അക്രമങ്ങൾക്ക് കോപ്പുകൂട്ടാനാണ് ശ്രമിക്കുന്നതെന്നും ആരോപിക്കുന്നു. ഇന്നത്തെ ഡി.വൈ.എഫ്.ഐ മാർച്ചിൽ ജില്ലാ സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായ പ്രസംഗം അക്രമങ്ങൾക്ക് ഉത്തേജനം നൽകുന്നതാണെന്നും വിമർശനം ശക്തമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377005/kannur-political-controversy-ldf-accusations)