---
title: "ടിക്കറ്റ് കിട്ടിയില്ലെന്ന് കരുതി ഓണത്തിന് വരാതിരിക്കണ്ട; കേരള - കർണാടക സ്പെഷ്യൽ ട്രെയിനുകൾ നീട്ടി റെയിൽവേ; റിസർവേഷൻ ആരംഭിച്ചു "
english_title: "Southern Railway Extends Kerala Karnataka Special Trains September 2026"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376999/southern-railway-extends-kerala-karnataka-special-trains"
published_at: "2026-08-06T13:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a743d65d96cf_southern-railway-extends-kerala-karnataka-special-trains.jpg"
keywords: ["Southern Railway", "Special Train", "Kerala", "Karnataka", "Thiruvananthapuram", "Bengaluru"]
---

# ടിക്കറ്റ് കിട്ടിയില്ലെന്ന് കരുതി ഓണത്തിന് വരാതിരിക്കണ്ട; കേരള - കർണാടക സ്പെഷ്യൽ ട്രെയിനുകൾ നീട്ടി റെയിൽവേ; റിസർവേഷൻ ആരംഭിച്ചു 

> **Lead Summary:** തിരുവനന്തപുരം: **[**കേരളത്തിനും കർണാടകത്തിനുമിടയിൽ സർവീസ് നടത്തുന്ന വിവിധ സ്പെഷ്യൽ ട്രെയിനുകളുടെ കാലാവധി സെപ്റ്റംബർ അവസാനം വരെ നീട്ടിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. അടുത്ത മാസം ആദ്യവാരങ്ങളിൽ സർവീസ് അവസാനിക്കേണ്ടിയിരുന്ന ട്രെയിനുകളാണ് യാത്രക്കാരുടെ സൗകര്യം മുൻനിർത്തി നീട്ടിയത്. ഇന്ന് രാവിലെ 11 മണിമുതൽ ട്രെയിനുകളിലേക്കുള്ള ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.

## Article Content

തിരുവനന്തപുരം: **[**കേരളത്തിനും കർണാടകത്തിനുമിടയിൽ സർവീസ് നടത്തുന്ന വിവിധ സ്പെഷ്യൽ ട്രെയിനുകളുടെ കാലാവധി സെപ്റ്റംബർ അവസാനം വരെ നീട്ടിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. അടുത്ത മാസം ആദ്യവാരങ്ങളിൽ സർവീസ് അവസാനിക്കേണ്ടിയിരുന്ന ട്രെയിനുകളാണ് യാത്രക്കാരുടെ സൗകര്യം മുൻനിർത്തി നീട്ടിയത്. ഇന്ന് രാവിലെ 11 മണിമുതൽ ട്രെയിനുകളിലേക്കുള്ള ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.

**സർവീസ് നീട്ടിയ പ്രധാന ട്രെയിനുകളും സമയക്രമവും:**

ഹുബ്ബള്ളി - കൊല്ലം സ്പെഷ്യൽ (07313): സെപ്റ്റംബർ 6-ന് അവസാനിക്കേണ്ട സർവീസ് സെപ്റ്റംബർ 27 വരെ നീട്ടി. എല്ലാ ഞായറാഴ്ചകളിലും ഉച്ചയ്ക്ക് 3:15-ന് ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 12:55-ന് കൊല്ലത്തെത്തും.

കൊല്ലം - ഹുബ്ബള്ളി സ്പെഷ്യൽ (07314): സെപ്റ്റംബർ 7-ന് അവസാനിക്കേണ്ട സർവീസ് സെപ്റ്റംബർ 28 വരെ നീട്ടി. തിങ്കളാഴ്ചകളിൽ വൈകുന്നേരം 5:00-ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് പിറ്റേദിവസം വൈകുന്നേരം 6:30-ന് ഹുബ്ബള്ളിയിലെത്തും.

എസ്.എം.വി.ടി ബെംഗളൂരു - തിരുവനന്തപുരം നോർത്ത് (06523): സെപ്റ്റംബർ 7-ൽ നിന്ന് സെപ്റ്റംബർ 29 വരെ നീട്ടി. തിങ്കളാഴ്ചകളിൽ വൈകുന്നേരം 7:25-ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 1:15-ന് എത്തിച്ചേരും.

തിരുവനന്തപുരം നോർത്ത് - എസ്.എം.വി.ടി ബെംഗളൂരു (06524): സെപ്റ്റംബർ 8-ൽ നിന്ന് സെപ്റ്റംബർ 29 വരെ നീട്ടി. ചൊവ്വാഴ്ചകളിൽ ഉച്ചകഴിഞ്ഞ് 3:15-ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 8:30-ന് ബെംഗളൂരുവിലെത്തും.

എസ്.എം.വി.ടി ബെംഗളൂരു - തിരുവനന്തപുരം നോർത്ത് (06547): സെപ്റ്റംബർ 2-ൽ നിന്ന് സെപ്റ്റംബർ 23 വരെ നീട്ടി. ബുധനാഴ്ചകളിൽ വൈകുന്നേരം 7:25-ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 1:15-ന് എത്തിച്ചേരും.

തിരുവനന്തപുരം നോർത്ത് - എസ്.എം.വി.ടി ബെംഗളൂരു (06548): സെപ്റ്റംബർ 3-ൽ നിന്ന് സെപ്റ്റംബർ 24 വരെ നീട്ടി. വ്യാഴാഴ്ചകളിൽ ഉച്ചകഴിഞ്ഞ് 3:15-ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 8:30-ന് ബെംഗളൂരുവിലെത്തും.

എസ്.എം.വി.ടി ബെംഗളൂരു - തിരുവനന്തപുരം നോർത്ത് (06555): സെപ്റ്റംബർ 4-ൽ നിന്ന് സെപ്റ്റംബർ 25 വരെ നീട്ടി. വെള്ളിയാഴ്ചകളിൽ രാത്രി 10:00-ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 2:00-ന് എത്തിച്ചേരും.

തിരുവനന്തപുരം നോർത്ത് - എസ്.എം.വി.ടി ബെംഗളൂരു (06556): സെപ്റ്റംബർ 6-ൽ നിന്ന് സെപ്റ്റംബർ 27 വരെ നീട്ടി. ഞായറാഴ്ചകളിൽ ഉച്ചകഴിഞ്ഞ് 2:15-ന് പുറപ്പെട്ട് പിറ്റേദിവസം തിരികെ എത്തും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376999/southern-railway-extends-kerala-karnataka-special-trains)