---
title: "സാമ്പാർ ഉണ്ടാക്കാൻ ഇത്രയും എളുപ്പമോ? വീട്ടിലുള്ള സാധനങ്ങൾ വെച്ച് മിനിറ്റുകൾക്കകം നാടൻ 'സാമ്പാർ' ഉണ്ടാക്കാം "
english_title: "Traditional Kerala Style Sambar Recipe Easy Preparation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376989/traditional-kerala-style-sambar-recipe-malayalam"
published_at: "2026-08-06T12:36:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7432abed9e7_traditional-kerala-style-sambar-recipe-malayalam.jpg"
keywords: ["Sambar recipe", "Kerala sambar", "easy sambar Malayalam"]
---

# സാമ്പാർ ഉണ്ടാക്കാൻ ഇത്രയും എളുപ്പമോ? വീട്ടിലുള്ള സാധനങ്ങൾ വെച്ച് മിനിറ്റുകൾക്കകം നാടൻ 'സാമ്പാർ' ഉണ്ടാക്കാം 

> **Lead Summary:** ** മ**ലയാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട, ഭക്ഷണങ്ങളിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് സാമ്പാർ. ചോടിനൊപ്പമോ ഇഡ്ഡലി, ദോശ എന്നിവയ്‌ക്കൊപ്പമോ കഴിക്കാൻ മികച്ച ഈ നാടൻ കറി വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം. പലർക്കും എങ്ങനെയാണ് സാമ്പാർ ഉണ്ടാക്കേണ്ടത് എന്ന് ഇന്നും അറിയില്ല. രുചികരമായി സാമ്പാർ ഉണ്ടാക്കുന്ന രീതി നോക്കാം.

## Article Content

** മ**ലയാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട, ഭക്ഷണങ്ങളിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് സാമ്പാർ. ചോടിനൊപ്പമോ ഇഡ്ഡലി, ദോശ എന്നിവയ്‌ക്കൊപ്പമോ കഴിക്കാൻ മികച്ച ഈ നാടൻ കറി വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം. പലർക്കും എങ്ങനെയാണ് സാമ്പാർ ഉണ്ടാക്കേണ്ടത് എന്ന് ഇന്നും അറിയില്ല. രുചികരമായി സാമ്പാർ ഉണ്ടാക്കുന്ന രീതി നോക്കാം.

ചേരുവകൾ:

പരിപ്പ്: തുവരപരിപ്പ് - 1 കപ്പ്

പച്ചക്കറികൾ: മുരിങ്ങക്കായ, ക്യാരറ്റ്, ഉരുളക്കിഴങ്ങ്, കഷണങ്ങളാക്കിയത് - 2 കപ്പ്

തക്കാളി: 1 എണ്ണം (ചെറിയ കഷണങ്ങളാക്കിയത്)

സവാള: 1 എണ്ണം (നീളത്തിൽ അരിഞ്ഞത്)

സാമ്പാർ പൗഡർ: 2 വലിയ സ്പൂൺ

മഞ്ഞൾപ്പൊടി: അര ചെറിയ സ്പൂൺ

മുളകുപൊടി: 1 ചെറിയ സ്പൂൺ

പുളി: ചെറിയ നെല്ലിക്കയളവിൽ (വെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞെടുത്തത്)

കായം: കാൽ ചെറിയ സ്പൂൺ

കടുക്, ഉണക്കമുളക്, കറിവേപ്പില: താളിക്കാൻ ആവശ്യത്തിന്

വെളിച്ചെണ്ണ: ആവശ്യത്തിന്

തേങ്ങ

ഉപ്പ്: പാകത്തിന്

തയ്യാറാക്കുന്ന വിധം:

ആദ്യം തന്നെ തുവരപരിപ്പ് കഴുകി, മഞ്ഞൾപ്പൊടിയും അല്പം വെള്ളവും ചേർത്ത് കുക്കറിൽ വേവിച്ചു വെക്കുക.ശേഷം പച്ചക്കറി വേവിക്കുക: മറ്റൊരു പാത്രത്തിൽ അരിഞ്ഞ പച്ചക്കറികളും സവാളയും തക്കാളിയും കുറച്ചു വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക.

പച്ചക്കറി പാതി വെന്തു കഴിയുമ്പോൾ ഇതിലേക്ക് സാമ്പാർ പൗഡറും മുളകുപൊടിയും ചേർത്ത് പച്ചമണം മാറുന്നതുവരെ ഇളക്കുക.ശേഷം വേവിച്ചു വെച്ച പരിപ്പും പുളിവെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക. ഇതിലേക്ക് വറുത്ത തേങ്ങ ചേർക്കുക. കറി തിളച്ചു വരുമ്പോൾ കായം പൊടിച്ചത് ചേർക്കുക. പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉണക്കമുളക്, കറിവേപ്പില എന്നിവ മൂപ്പിച്ച് സാമ്പാറിലേക്ക് ചേർത്ത് അടച്ചു വെക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376989/traditional-kerala-style-sambar-recipe-malayalam)