---
title: "'വിനോദസഞ്ചാരികളായ രാഷ്ട്രീയക്കാർ പ്രശ്നമുണ്ടാക്കരുത്, കാര്യങ്ങൾ ശരിയല്ലെങ്കിൽ ചെങ്ങന്നൂർ എംഎൽഎ വന്നു ശരിയാക്കട്ടെ'- മറുപടിയുമായി ജി. സുധാകരൻ"
english_title: "G Sudhakaran Slams Saji Cherian Reji Cherian Over Thottappally Issue AC Road Fund"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376986/g-sudhakaran-slams-saji-cherian-reji-cherian-thottappally-ac-road"
published_at: "2026-08-06T12:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a74310ceb94d_g-sudhakaran-slams-saji-cherian-reji-cherian-thottappally-ac-road.jpg"
keywords: ["G Sudhakaran", "Saji Cherian", "Reji Cheriyan", "Thottappally", "Alappuzha", "A C Road Issue"]
---

# 'വിനോദസഞ്ചാരികളായ രാഷ്ട്രീയക്കാർ പ്രശ്നമുണ്ടാക്കരുത്, കാര്യങ്ങൾ ശരിയല്ലെങ്കിൽ ചെങ്ങന്നൂർ എംഎൽഎ വന്നു ശരിയാക്കട്ടെ'- മറുപടിയുമായി ജി. സുധാകരൻ

> **Lead Summary:** > **ആലപ്പുഴ: **തോട്ടപ്പള്ളിയിലെ വിഷയത്തിൽ റെജി ചെറിയാനും സജി ചെറിയാനും നൽകിയ മറുപടിക്ക് തിരിച്ചടിയുമായി അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ. "കാര്യങ്ങൾ ശരിയല്ലെങ്കിൽ ചെങ്ങന്നൂർ എംഎൽഎ വന്നു ശരിയാക്കട്ടെ" എന്ന് സുധാകരൻ പരിഹസിച്ചു.

## Article Content

> **ആലപ്പുഴ: **തോട്ടപ്പള്ളിയിലെ വിഷയത്തിൽ റെജി ചെറിയാനും സജി ചെറിയാനും നൽകിയ മറുപടിക്ക് തിരിച്ചടിയുമായി അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ. "കാര്യങ്ങൾ ശരിയല്ലെങ്കിൽ ചെങ്ങന്നൂർ എംഎൽഎ വന്നു ശരിയാക്കട്ടെ" എന്ന് സുധാകരൻ പരിഹസിച്ചു.

> തോട്ടപ്പള്ളിയിൽ ഒരു പ്രശ്നങ്ങളും ഇല്ലെന്നാണ് തന്റെ നിലപാടെന്ന് ജി. സുധാകരൻ വ്യക്തമാക്കി. "വിനോദസഞ്ചാരികളായ രാഷ്ട്രീയക്കാർ തോട്ടപ്പള്ളിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കരുത്. കുട്ടനാട്ടിൽ പുഴകളും തോടുകളും വൃത്തിയാക്കാത്തതാണ് പ്രശ്നം. അതിന്റെ ഉത്തരവാദി കുട്ടനാട് എംഎൽഎയാണെന്ന് ഞാൻ പറയുന്നില്ല. പക്ഷേ എംഎൽഎമാർ കാര്യങ്ങൾ മനസിലാക്കണം" എന്നും അദ്ദേഹം പറഞ്ഞു.2018ലെ പ്രളയത്തെ ഓർമ്മിപ്പിച്ചുകൊണ്ട് സജി ചെറിയാനെതിരെയും സുധാകരൻ രൂക്ഷമായി പ്രതികരിച്ചു.

> "2018 ൽ പ്രളയമുണ്ടായപ്പോൾ 'അയ്യോ അമ്മേ രക്ഷിക്കണേ' എന്നു പറഞ്ഞ് നിലവിളിച്ചയാളല്ലേ സജി ചെറിയാൻ. സജി ചെറിയാന് എന്തും പറയാം. കാര്യങ്ങൾ മനസിലാക്കി വേണം സംസാരിക്കാൻ" എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലെ വെള്ളക്കെട്ട് സംബന്ധിച്ചും സുധാകരൻ പ്രതികരിച്ചു. എസി റോഡ് നവീകരണത്തിൽ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

> "ആയിരം കോടി രൂപയാണ് പദ്ധതിക്കായി ഞാൻ മന്ത്രിയായിരിക്കെ അനുവദിച്ചത്. എന്നാൽ കഴിഞ്ഞ സർക്കാർ ഇതിൽ നിന്ന് 350 കോടി രൂപ എടുത്തുമാറ്റി. ഈ പണം എന്തിനു മാറ്റിയെന്ന് അന്വേഷിക്കണം. ഇപ്പോൾ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതിന് കാരണം അനുവദിച്ച ഫണ്ട് വെട്ടിക്കുറച്ചതാണ്" എന്നും ജി. സുധാകരൻ പറഞ്ഞു.

തോട്ടപ്പള്ളി തീരദേശ മേഖലയിലെ വികസനവും കുട്ടനാടിന്റെ വെള്ളക്കെട്ട് പ്രശ്നവും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാഷ്ട്രീയ ചർച്ചയായിരുന്നു. ഇതിന്റെ ഭാഗമായാണ് ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാനും മുൻ മന്ത്രി റെജി ചെറിയാനും വിമർശനവുമായി രംഗത്തെത്തിയത്. ഇതിന് മറുപടിയായാണ് സുധാകരന്റെ തുറന്നടി. ഫണ്ട് വെട്ടിക്കുറച്ചതിന്റെ പേരിൽ ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ഉത്തരവാദികളെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376986/g-sudhakaran-slams-saji-cherian-reji-cherian-thottappally-ac-road)