---
title: "കള്ള് ഷാപ്പുകാരുടെ കളി ഇനി നടക്കില്ല! ലൈസൻസില്ലാതെ മീൻകറിയും കപ്പയും വിളമ്പിയാൽ പൂട്ട് വീഴും, കര്‍ശനമാക്കി എക്‌സൈസ് വകുപ്പ്"
english_title: "Kerala Excise Mandates Food Safety License for Toddy Shops, Warns Strict Action"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376972/kerala-excise-mandates-food-safety-license-toddy-shops"
published_at: "2026-08-06T11:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a74288ee062e_kerala-excise-mandates-food-safety-license-toddy-shops.jpg"
keywords: ["Toddy shops Kerala", "Excise department", "Food safety license", "Kallu Shap"]
---

# കള്ള് ഷാപ്പുകാരുടെ കളി ഇനി നടക്കില്ല! ലൈസൻസില്ലാതെ മീൻകറിയും കപ്പയും വിളമ്പിയാൽ പൂട്ട് വീഴും, കര്‍ശനമാക്കി എക്‌സൈസ് വകുപ്പ്

> **Lead Summary:** **കൊച്ചി: ** കേരളത്തിലെ കള്ള് ഷാപ്പുകളിൽ ഭക്ഷണം വിളമ്പുന്നതിന് ഭക്ഷ്യസുരക്ഷാ ലൈസൻസ് കർശനമാക്കി എക്സൈസ് വകുപ്പ് രംഗത്ത്. ലൈസൻസില്ലാതെ ഷാപ്പുകളിൽ നിന്നും പാചകം ചെയ്ത് ഭക്ഷണം നൽകുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നാണ് എക്സൈസ് കമ്മീഷണറുടെ കർശന മുന്നറിയിപ്പ്.

## Article Content

**കൊച്ചി: ** കേരളത്തിലെ കള്ള് ഷാപ്പുകളിൽ ഭക്ഷണം വിളമ്പുന്നതിന് ഭക്ഷ്യസുരക്ഷാ ലൈസൻസ് കർശനമാക്കി എക്സൈസ് വകുപ്പ് രംഗത്ത്. ലൈസൻസില്ലാതെ ഷാപ്പുകളിൽ നിന്നും പാചകം ചെയ്ത് ഭക്ഷണം നൽകുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നാണ് എക്സൈസ് കമ്മീഷണറുടെ കർശന മുന്നറിയിപ്പ്.

നിയമലംഘനം കണ്ടെത്തിയിട്ടും നടപടിയെടുക്കാതെ കണ്ണടയ്ക്കുന്ന എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെയും വകുപ്പ് തലത്തിൽ കടുത്ത ശിക്ഷാനടപടികൾ ഉണ്ടാകുമെന്നും പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. സംസ്ഥാന വ്യാപകമായി നടപ്പിലാക്കി വരുന്ന 'ഓപ്പറേഷൻ ശുദ്ധി'യുടെ ഭാഗമായാണ് ഈ നടപടി ശക്തമാക്കിയിരിക്കുന്നത്.

കള്ള് ഷാപ്പുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നും വ്യാപകമായ പരാതികൾ ഉയർന്നുവന്ന പശ്ചാത്തലത്തിലാണ് ഈ നിർണായക നീക്കം. ഷാപ്പുകളിൽ ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധമാക്കിക്കൊണ്ട് നേരത്തെയും വകുപ്പ് ഉത്തരവുകൾ പുറത്തിറക്കിയിരുന്നു.

എന്നാൽ ഷാപ്പ് ഉടമകളും ചുമതലപ്പെട്ടവരും ഈ ഉത്തരവുകൾ കാര്യമായി ഗൗനിക്കുകയോ നടപ്പിലാക്കുകയോ ചെയ്തില്ല. മുൻകാലങ്ങളിലെ ഈ വീഴ്ചകൾ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട്, നിയമലംഘനം നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളിലേക്ക് കടക്കാനാണ് എക്സൈസ് വകുപ്പിന്റെ തീരുമാനം. നിലവിലുള്ള ഉത്തരവ് കർശനമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ എല്ലാ ജില്ലകളിലും പരിശോധനകൾ ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376972/kerala-excise-mandates-food-safety-license-toddy-shops)