---
title: "രാത്രിയിൽ 'പാട്ട്' വെച്ചത് ചോദിച്ചു, പിന്നാലെ വീട്ടിനുള്ളിൽ ചോരക്കളി; സഹോദരങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ അച്ഛനും മകനും കൊല്ലപ്പെട്ടു, രണ്ടുപേർക്ക് ഗുരുതരം"
english_title: "Mumbai Vikhroli Family Fight Over Loud Music Father 14 Year Old Son Killed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376967/mumbai-vikhroli-family-fight-loud-music-father-son-killed"
published_at: "2026-08-06T11:32:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a718317ce505_faridabad-teacher-murder-school-sandhya-karhana.jpg"
keywords: ["Mumbai murder", "Vikhroli Attack", "Family Fight", "Murder Case"]
---

# രാത്രിയിൽ 'പാട്ട്' വെച്ചത് ചോദിച്ചു, പിന്നാലെ വീട്ടിനുള്ളിൽ ചോരക്കളി; സഹോദരങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ അച്ഛനും മകനും കൊല്ലപ്പെട്ടു, രണ്ടുപേർക്ക് ഗുരുതരം

> **Lead Summary:** **മുംബൈ: **വീടിനകത്ത് ഉച്ചത്തിൽ പാട്ട് വെച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് സഹോദരങ്ങൾ തമ്മിലുള്ള ചോരക്കളിയിൽ. മുംബൈയിൽ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ സംഭവത്തിൽ കുടുംബത്തിലെ പിതാവും പതിനാലുകാരനായ സഹോദരനും കൊല്ലപ്പെട്ടു. വിഖ്രോളിയിലെ പാർക്ക്‌സൈറ്റ് പരിധിയിലുള്ള രാഹുൽ നഗറിലാണ് സംഭവം. നാല് സഹോദരങ്ങൾ ഒന്നിച്ചായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്. കുടുംബത്തിലെ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും പൊലീസ് അറിയിച്ചു.

## Article Content

**മുംബൈ: **വീടിനകത്ത് ഉച്ചത്തിൽ പാട്ട് വെച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് സഹോദരങ്ങൾ തമ്മിലുള്ള ചോരക്കളിയിൽ. മുംബൈയിൽ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ സംഭവത്തിൽ കുടുംബത്തിലെ പിതാവും പതിനാലുകാരനായ സഹോദരനും കൊല്ലപ്പെട്ടു. വിഖ്രോളിയിലെ പാർക്ക്‌സൈറ്റ് പരിധിയിലുള്ള രാഹുൽ നഗറിലാണ് സംഭവം. നാല് സഹോദരങ്ങൾ ഒന്നിച്ചായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്. കുടുംബത്തിലെ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും പൊലീസ് അറിയിച്ചു.

സഹോദരങ്ങളിൽ ഒരാളായ സുനിൽ വിശ്വകർമ്മ (40)വീടിനകത്ത് പുലര്‍ച്ചെ ഉച്ചത്തിൽ പാട്ട് വച്ചതിനെ ഇളയവരായ സുരേന്ദ്ര വിശ്വകർമ്മയും സൂരജ് വിശ്വകർമ്മയും ചോദ്യം ചെയ്തതാണ് തർക്കത്തിന് തുടക്കമിട്ടതെന്ന് പൊലീസ് പറഞ്ഞു. വാക്കു തര്‍ക്കം കയ്യാങ്കളിയിൽ എത്തി. തുടര്‍ന്ന് സൂരജും സുരേന്ദ്രനും ചേര്‍ന്ന് സുനിലിനെയും കുടുംബാംഗങ്ങളെയും ആക്രമിച്ചു എന്നാണ് കേസ്.

സുനിൽ വിശ്വകര്‍മ്മ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. 14വയസുള്ള മകൻ ശ്ലോക് വിശ്വകര്‍മ്മ ആശുപത്രിയിലേക്കുള്ള വഴിയിലും മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സുനിലിന്റെ ഭാര്യയും ഇളയ മകനും രാജാവാടി ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമത്തിന് പിന്നിൽ മറ്റ് എന്തെങ്കിലും കാരണങ്ങൾ ഉണ്ടോയെന്ന് അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376967/mumbai-vikhroli-family-fight-loud-music-father-son-killed)