---
title: "'ഇനി ജാമ്യം എടുത്തതിനു ശേഷം മാത്രമേ വരൂ, ഒളിവിലുള്ള തന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിച്ചോളൂ'; വീണ്ടും പൊലീസിനെ വെല്ലുവിളിച്ച്  അർജുൻ ആയങ്കി "
english_title: "Arjun Ayanki Challenges Police: Oorunilkal CI Threatened from Hiding"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376943/arjun-ayanki-threatens-police-oorunilkal-ci"
published_at: "2026-08-06T10:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a740fe31dfcf_arjun-ayanki-threatens-police-oorunilkal-ci.jpg"
keywords: ["Arjun Ayanki", "Oorunilkal CI", "Kothamangalam police", "Arjun Ayanki threat", "police threat case"]
---

# 'ഇനി ജാമ്യം എടുത്തതിനു ശേഷം മാത്രമേ വരൂ, ഒളിവിലുള്ള തന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിച്ചോളൂ'; വീണ്ടും പൊലീസിനെ വെല്ലുവിളിച്ച്  അർജുൻ ആയങ്കി 

> **Lead Summary:** **കൊച്ചി: ** പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസിൽ ഒളിവിലിരുന്ന് വീണ്ടും ഭീഷണിയുമായി പ്രതി അർജുൻ ആയങ്കി രംഗത്ത്. ഊന്നുകൽ സിഐയോടാണ് അർജുൻ ആയങ്കി ഇൻസ്റ്റാഗ്രാം വഴി പരസ്യമായി വെല്ലുവിളി മുഴക്കിയിരിക്കുന്നത്. ഒളിവിലുള്ള തന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കാൻ വെല്ലുവിളിച്ച പ്രതി, ഹൈക്കോടതി ജാമ്യം തള്ളിയപ്പോൾ കീഴടങ്ങാനായിരുന്നു തീരുമാനമെന്നും എന്നാൽ അല്ലാതെ പിടിക്കണം എന്നുണ്ടെങ്കിൽ പിടിക്കാമെന്നും സന്ദേശത്തിൽ പറയുന്നു.

## Article Content

**കൊച്ചി: ** പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസിൽ ഒളിവിലിരുന്ന് വീണ്ടും ഭീഷണിയുമായി പ്രതി അർജുൻ ആയങ്കി രംഗത്ത്. ഊന്നുകൽ സിഐയോടാണ് അർജുൻ ആയങ്കി ഇൻസ്റ്റാഗ്രാം വഴി പരസ്യമായി വെല്ലുവിളി മുഴക്കിയിരിക്കുന്നത്. ഒളിവിലുള്ള തന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കാൻ വെല്ലുവിളിച്ച പ്രതി, ഹൈക്കോടതി ജാമ്യം തള്ളിയപ്പോൾ കീഴടങ്ങാനായിരുന്നു തീരുമാനമെന്നും എന്നാൽ അല്ലാതെ പിടിക്കണം എന്നുണ്ടെങ്കിൽ പിടിക്കാമെന്നും സന്ദേശത്തിൽ പറയുന്നു.

ഇനി ജാമ്യം എടുത്തതിനു ശേഷം മാത്രമേ വരൂ എന്നും ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. കൂടാതെ, തന്നെ കള്ളക്കേസിൽ കുടുക്കിയ കോതമംഗലം സിഐക്ക് പണി വെച്ചിട്ടുണ്ടെന്നും ആയങ്കി ഭീഷണിപ്പെടുത്തുന്നുണ്ട്. അർജുൻ ആയങ്കിയുടെ പുതിയ ഭീഷണി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും പൊലീസ് ഇക്കാര്യം പരിശോധിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെയും സംഘത്തെയും കഴിഞ്ഞ മെയ് 3-നാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. റിസോർട്ടിൽ ഒത്തുകൂടി പാർട്ടി നടത്തി കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനിടയിലായിരുന്നു ഇവർ പൊലീസിന്റെ പിടിയിലായത്. ഈ സംഭവുമായി ബന്ധപ്പെട്ട് നേരത്തെയും കോതമംഗലം സിഐക്കെതിരെ അർജുൻ ആയങ്കി ഫേസ്ബുക്ക് കുറിപ്പിലൂടെ പരസ്യ ഭീഷണിയും അധിക്ഷേപവും നടത്തിയിരുന്നു.

സമാധാനപരമായി പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കാൻ അനുവദിക്കില്ലെന്നായിരുന്നു അന്നത്തെ പോസ്റ്റ്. 'A1 Crime Number 665/2026' എന്ന് പരാമർശിച്ചുകൊണ്ടുള്ള ആ കുറിപ്പ് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഇയാൾക്കെതിരെ വീണ്ടും കേസെടുത്തത്. കോതമംഗലം എസ്.എച്ച്.ഒയ്ക്ക് എതിരായി വധഭീഷണി മുഴക്കിയ അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376943/arjun-ayanki-threatens-police-oorunilkal-ci)