---
title: "'പുതിയ ഡാം വേണം, നിലപാടിൽ മാറ്റമില്ല'; മുല്ലപ്പെരിയാർ ജലനിരപ്പ് തമിഴ്നാടുമായി ചർച്ച നടത്തും,മന്ത്രി മോൻസ് ജോസഫ്"
english_title: "Mullaperiyar Dam Water Level Tamil Nadu Budget Kerala Response Mons Joseph"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376927/mullaperiyar-dam-water-level-kerala-tamil-nadu-mons-joseph"
published_at: "2026-08-06T09:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7406f01ee22_mullaperiyar-dam-water-level-kerala-tamil-nadu-mons-joseph.jpg"
keywords: ["Mullaperiyar", "Kerala", "Tamil Nadu", "Dam", "Mons Joseph", "Water Level"]
---

# 'പുതിയ ഡാം വേണം, നിലപാടിൽ മാറ്റമില്ല'; മുല്ലപ്പെരിയാർ ജലനിരപ്പ് തമിഴ്നാടുമായി ചർച്ച നടത്തും,മന്ത്രി മോൻസ് ജോസഫ്

> **Lead Summary:** കോട്ടയം: **[**മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്‌നാട് സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിൽ പ്രതികരണവുമായി ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. വിഷയം തമിഴ്‌നാട് സർക്കാരുമായി ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രിതല ചർച്ചയ്ക്കുള്ള സാധ്യതകൾ കേരളം ആരായുമെന്നും മന്ത്രി വ്യക്തമാക്കി. തമിഴ്‌നാടിന്റെ പ്രഖ്യാപനം ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

## Article Content

കോട്ടയം: **[**മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്‌നാട് സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിൽ പ്രതികരണവുമായി ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. വിഷയം തമിഴ്‌നാട് സർക്കാരുമായി ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രിതല ചർച്ചയ്ക്കുള്ള സാധ്യതകൾ കേരളം ആരായുമെന്നും മന്ത്രി വ്യക്തമാക്കി. തമിഴ്‌നാടിന്റെ പ്രഖ്യാപനം ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

അണക്കെട്ടിൽ കൃത്യമായ സുരക്ഷാ പരിശോധനകൾ നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, നിലവിൽ സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് 142 അടിയിൽ ജലനിരപ്പ് നിലനിർത്തുന്നതെന്നും ഇതിൽ മാറ്റം വരുത്താൻ ഇരു സംസ്ഥാനങ്ങൾക്കും അധികാരമില്ലെന്നും കൂട്ടിച്ചേർത്തു. കോടതി പരിശോധിച്ചായിരിക്കണം തീരുമാനമെടുക്കേണ്ടത്. കേരളത്തിന് പുതിയ ഡാം വേണമെന്ന ഉറച്ച നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തമിഴ്‌നാട്ടിൽ പുതുതായി അധികാരമേറ്റ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിലാണ് മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. കരാറുകൾക്കും കോടതി വിധികൾക്കും വിധേയമായി തമിഴ്‌നാടിന്റെ ജലാവകാശങ്ങൾ സംരക്ഷിക്കുമെന്നും കർഷകരുടെ ക്ഷേമം ഉറപ്പാക്കാൻ നടപടിയെടുക്കുമെന്നുമാണ് തമിഴ്‌നാട് ബജറ്റിൽ വ്യക്തമാക്കിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376927/mullaperiyar-dam-water-level-kerala-tamil-nadu-mons-joseph)