---
title: "'ആരെയും കൊല്ലാൻ ആഗ്രഹമില്ല'; ഇറാനുമായി കരാറിന് തയ്യാറാണെന്ന് ഡൊണാൾഡ് ട്രംപ്"
english_title: "Donald Trump Iran Diplomacy No War Nuclear Deal Hormuz Strait Oman"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376925/trump-iran-diplomacy-no-war-nuclear-deal-hormuz"
published_at: "2026-08-06T09:22:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a74056f157e9_trump-iran-diplomacy-no-war-nuclear-deal-hormuz.jpg"
keywords: ["Donald Trump", "US Iran", "Nuclear Deal", "Hormuz Strait"]
---

# 'ആരെയും കൊല്ലാൻ ആഗ്രഹമില്ല'; ഇറാനുമായി കരാറിന് തയ്യാറാണെന്ന് ഡൊണാൾഡ് ട്രംപ്

> **Lead Summary:** **വാഷിങ്ടൺ: [ **ഇറാനുമായി കൂടുതൽ സൈനിക സംഘർഷങ്ങൾക്ക് താൽപ്പര്യമില്ലെന്നും നയതന്ത്ര ചർച്ചകളിലൂടെ കരാറിലെത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലാസ് വെഗാസിൽ നടന്ന പൊതുപരിപാടിയിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

## Article Content

**വാഷിങ്ടൺ: [ **ഇറാനുമായി കൂടുതൽ സൈനിക സംഘർഷങ്ങൾക്ക് താൽപ്പര്യമില്ലെന്നും നയതന്ത്ര ചർച്ചകളിലൂടെ കരാറിലെത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലാസ് വെഗാസിൽ നടന്ന പൊതുപരിപാടിയിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

ടെഹ്‌റാനെ ഒരിക്കലും ആണവായുധം സ്വന്തമാക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, ആരെയും കൊലപ്പെടുത്താൻ ആഗ്രഹിക്കാത്തതിനാൽ കരാറിലെത്തുന്നതാണ് നല്ലതെന്നും കൂട്ടിച്ചേർത്തു. അമേരിക്കയുടെ സൈനിക നീക്കങ്ങൾ ഇറാനെ കാര്യമായി ദുർബലപ്പെടുത്തിയെന്നും, വളരെ വലിയൊരു ആക്രമണത്തിന് തയ്യാറെടുത്ത വേളയിൽ ഇറാൻ ചർച്ചകൾക്കായി അഭ്യർത്ഥിച്ചതിനെത്തുടർന്നാണ് അത് നിർത്തിവെച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.

അതേസമയം, ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഒമാനുമായി പ്രത്യേക കരാറിലെത്തുന്നതിൽ പുരോഗതിയുണ്ടെന്ന് ഇറാൻ അറിയിച്ചു. കരാർ അവസാന ഘട്ടത്തിലാണെന്നും ബാഹ്യ ഇടപെടലുകൾ ഇല്ലെങ്കിൽ സംയുക്ത പ്രസ്താവന ഉടൻ പുറപ്പെടുവിക്കുമെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.

എന്നാൽ ഒമാനുമായുള്ള ചർച്ചകൾ ഉഭയകക്ഷിപരമാണെന്നും തന്ത്രപ്രധാനമായ ജലപാതയെക്കുറിച്ച് അമേരിക്കയുമായി നേരിട്ട് ചർച്ചകൾ നടത്തുന്നില്ലെന്നുമാണ് ഇറാൻ ഔദ്യോഗിക നിലപാട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376925/trump-iran-diplomacy-no-war-nuclear-deal-hormuz)