---
title: "കൂട്ടുകാരിയെ കാണാനെന്ന നാടകം പൊളിഞ്ഞു...! സ്ത്രീയുടെ വേഷംകെട്ടി ഗുരുവായൂരിലേക്ക്; യുവതിയെ തീർക്കാൻ ക്വട്ടേഷൻ സംഘമെത്തിയത് സിനിമാ സ്റ്റൈലിൽ,  അറസ്റ്റ് "
english_title: "Five-Member Gang Arrested in Guruvayur for Plotting to Murder Young Woman, One Disguised as Woman"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376919/guruvayur-five-member-gang-arrested-for-murder-plot"
published_at: "2026-08-06T08:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a73fc73b0903_guruvayur-five-member-gang-arrested-for-murder-plot.jpg"
keywords: ["Guruvayur Crime News", "Thrissur Police", "Attempted Murder", "Idukki Natives Arrested", "Kerala Police"]
---

# കൂട്ടുകാരിയെ കാണാനെന്ന നാടകം പൊളിഞ്ഞു...! സ്ത്രീയുടെ വേഷംകെട്ടി ഗുരുവായൂരിലേക്ക്; യുവതിയെ തീർക്കാൻ ക്വട്ടേഷൻ സംഘമെത്തിയത് സിനിമാ സ്റ്റൈലിൽ,  അറസ്റ്റ് 

> **Lead Summary:** **ഗുരുവായൂർ: ** ഗുരുവായൂരിൽ യുവതിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ട് എത്തിയ അഞ്ചംഗ സംഘം പൊലീസിന്റെ പിടിയിലായി. തൊടുപുഴ സ്വദേശികളായ ആദർശ് , പ്രസാദ് , ഷാഹിദ് , സ്റ്റീഫൻ , ബിനീഷ് എന്നിവരെയാണ് ഗുരുവായൂർ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**ഗുരുവായൂർ: ** ഗുരുവായൂരിൽ യുവതിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ട് എത്തിയ അഞ്ചംഗ സംഘം പൊലീസിന്റെ പിടിയിലായി. തൊടുപുഴ സ്വദേശികളായ ആദർശ് , പ്രസാദ് , ഷാഹിദ് , സ്റ്റീഫൻ , ബിനീഷ് എന്നിവരെയാണ് ഗുരുവായൂർ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതികളിൽ നിന്ന് 16 ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. തൃശ്ശൂരിലെ സ്പായിൽ ജോലി ചെയ്യുന്ന തൊടുപുഴ സ്വദേശിനിയായ യുവതിയാണ് സംഘത്തിന്റെ ലക്ഷ്യമെന്ന് പൊലീസ് വ്യക്തമാക്കി. ഗുരുവായൂർ പടിഞ്ഞാറേനടയിൽ സ്ത്രീയുടെ വേഷം ധരിച്ചെത്തിയ പ്രസാദിനെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

കൂട്ടുകാരിയെ കാണാൻ വന്നതാണെന്നായിരുന്നു ഇയാൾ ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ സംശയം തോന്നി സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തതോടെ യുവതിയെ കൊലപ്പെടുത്താൻ എത്തിയതാണെന്ന് ഇയാൾ സമ്മതിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഘത്തിലെ മറ്റു നാലുപേരെ ഗുരുവായൂരിലെ ലോഡ്ജിൽ ഒളിവിൽ കഴിഞ്ഞിരിക്കെ പൊലീസ് പിടികൂടി. ഇവർ പ്രദേശത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയാണ് പിടിയിലായത്. ഇവരുടെ കാറിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ഗുരുവായൂർ സി.ഐ. വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376919/guruvayur-five-member-gang-arrested-for-murder-plot)