---
title: "ഇത്രയും കാലമായിട്ടും നീയെന്താ ചാകാത്തത്?; വയനാട്ടിൽ എൺപതുകാരിയായ അമ്മയെ തലയണ വെച്ച് അമർത്തിക്കൊല്ലാൻ ശ്രമം; മകൻ അറസ്റ്റിൽ "
english_title: "Man Arrested for Brutally Assaulting and Trying to Kill 80-Year-Old Mother in Mananthavady"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376917/mananthavady-son-arrested-for-attacking-mother"
published_at: "2026-08-06T08:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a73f8434bdd4_mananthavady-son-arrested-for-attacking-mother.jpg"
keywords: ["Mananthavady Crime News", "Mother Assaulted", "Wayanad Police", "Attempted Murder"]
---

# ഇത്രയും കാലമായിട്ടും നീയെന്താ ചാകാത്തത്?; വയനാട്ടിൽ എൺപതുകാരിയായ അമ്മയെ തലയണ വെച്ച് അമർത്തിക്കൊല്ലാൻ ശ്രമം; മകൻ അറസ്റ്റിൽ 

> **Lead Summary:** **വയനാട്: ** വയനാട് മാനന്തവാടിയിൽ എൺപതുകാരിയായ അമ്മയെ മദ്യലഹരിയിൽ ക്രൂരമായി മർദ്ദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത മകൻ പൊലീസിന്റെ പിടിയിലായി. തോണിച്ചാൽ പിലാക്കണ്ടിക്കുന്നേൽ ദിനേശനെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്. മാതാവ് സരോജിനിയെയാണ് ഇയാൾ ക്രൂരമായ ആക്രമണത്തിന് ഇരയാക്കിയത്.

## Article Content

**വയനാട്: ** വയനാട് മാനന്തവാടിയിൽ എൺപതുകാരിയായ അമ്മയെ മദ്യലഹരിയിൽ ക്രൂരമായി മർദ്ദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത മകൻ പൊലീസിന്റെ പിടിയിലായി. തോണിച്ചാൽ പിലാക്കണ്ടിക്കുന്നേൽ ദിനേശനെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്. മാതാവ് സരോജിനിയെയാണ് ഇയാൾ ക്രൂരമായ ആക്രമണത്തിന് ഇരയാക്കിയത്.

ഇത്ര പ്രായമായിട്ടും മരിക്കാത്തതെന്താണെന്ന് ചോദിച്ചായിരുന്നു ആക്രമണവും കൊലപാതക ശ്രമവും. ശുചിമുറിയിൽ നിന്ന് കിടപ്പുമുറിയിലേക്ക് വരികയായിരുന്ന സരോജിനിയെ കട്ടിലിലേക്ക് തള്ളിയിട്ട് കൈകൾ തിരിച്ചുപിടിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു.

തുടർന്ന് മുഖത്ത് തലയണ അമർത്തി ശ്വാസംമുട്ടിച്ചും വിഷം കഴിക്കാൻ ആവശ്യപ്പെട്ടും ഭീഷണിപ്പെടുത്തി. മകന്റെ തുടർച്ചയായ ഉപദ്രവവും ക്രൂരതയും സഹിക്കാനാവാതെ മണ്ണെണ്ണ കുടിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സരോജിനിയെ പിന്നീട് നാട്ടുകാരാണ് സമയോചിതമായി രക്ഷപ്പെടുത്തിയത്.

തുടർന്ന് ഇവരെ ഉടൻതന്നെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ സരോജിനി അവിടെ ചികിത്സയിലാണ്. സംഭവത്തിൽ സരോജിനി നൽകിയ ഔദ്യോഗിക മൊഴിയുടെ അടിസ്ഥാനത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വിവിധ ഗുരുതര വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്ത് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376917/mananthavady-son-arrested-for-attacking-mother)