---
title: "ഇനി കുപ്പികൾ തിരികെ നൽകേണ്ട...! കെട്ടിക്കിടന്ന കുപ്പികൾ തലവേദനയായി; ബെവ്കോയുടെ ഒഴിഞ്ഞ കുപ്പി തിരികെ നൽകുന്ന പദ്ധതി ഇന്നുമുതൽ നിർത്തലാക്കുന്നു"
english_title: "Bevco Scraps Empty Liquor Bottle Return Scheme in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376916/bevco-cancels-empty-liquor-bottle-return-scheme-"
published_at: "2026-08-06T08:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a73f6b46b0d6_bevco-cancels-empty-liquor-bottle-return-scheme.jpg"
keywords: ["Bevco Bottle Return Scheme", "Kerala Liquor Outlets", "Bevco News", "Plastic Bottle Deposit Kerala"]
---

# ഇനി കുപ്പികൾ തിരികെ നൽകേണ്ട...! കെട്ടിക്കിടന്ന കുപ്പികൾ തലവേദനയായി; ബെവ്കോയുടെ ഒഴിഞ്ഞ കുപ്പി തിരികെ നൽകുന്ന പദ്ധതി ഇന്നുമുതൽ നിർത്തലാക്കുന്നു

> **Lead Summary:** **തിരുവനന്തപുരം: **മദ്യക്കുപ്പികൾ വഴിയിലോ പൊതുസ്ഥലങ്ങളിലോ വലിച്ചെറിയുന്നത് തടയുന്നതിനായി ബെവ്കോ ഔട്ട്‌ലെറ്റുകൾ വഴി നടപ്പിലാക്കിയ ഒഴിഞ്ഞ കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി ഉപേക്ഷിക്കുന്നു. കാലിയായ കുപ്പികൾ ഔട്ട്‌ലെറ്റുകളിൽ കെട്ടിക്കിടക്കുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ ഭാഗത്തുനിന്ന് വ്യാപകമായ പരാതികൾ ഉയർന്നതിനെത്തുടർന്നാണ് തീരുമാനം. 

## Article Content

**തിരുവനന്തപുരം: **മദ്യക്കുപ്പികൾ വഴിയിലോ പൊതുസ്ഥലങ്ങളിലോ വലിച്ചെറിയുന്നത് തടയുന്നതിനായി ബെവ്കോ ഔട്ട്‌ലെറ്റുകൾ വഴി നടപ്പിലാക്കിയ ഒഴിഞ്ഞ കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി ഉപേക്ഷിക്കുന്നു. കാലിയായ കുപ്പികൾ ഔട്ട്‌ലെറ്റുകളിൽ കെട്ടിക്കിടക്കുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ ഭാഗത്തുനിന്ന് വ്യാപകമായ പരാതികൾ ഉയർന്നതിനെത്തുടർന്നാണ് തീരുമാനം. 

മദ്യശാല പരിസരങ്ങളിലും പ്ലാസ്റ്റിക് കുപ്പികളെന്ന് പരാതി വന്നിരുന്നു. ഇതോടെയാണ് പദ്ധതിയിൽ നിന്നുള്ള ബെവ്കോയുടെ പിന്നോട്ട് പോകാൻ തീരുമാനിച്ചത്. പദ്ധതി നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക നോട്ടീസ് ഇന്നുമുതൽ ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പ്രദർശിപ്പിച്ചുതുടങ്ങും. 2025 സെപ്റ്റംബറിലാണ് എൽഡിഎഫ് സർക്കാർ ഈ പദ്ധതി ആരംഭിച്ചത്.

മദ്യം വാങ്ങുമ്പോൾ പ്ലാസ്റ്റിക് കുപ്പികൾക്ക് ഡെപ്പോസിറ്റായി 20 രൂപ ഈടാക്കുകയും, ബെവ്കോ സ്റ്റിക്കർ പതിച്ച ഒഴിഞ്ഞ കുപ്പി തിരികെ നൽകുമ്പോൾ ഈ തുക ഉപഭോക്താവിന് തിരികെ നൽകുകയും ചെയ്യുന്നതായിരുന്നു പദ്ധതിയുടെ രീതി.

എന്നാൽ തുടക്കം മുതൽ തന്നെ ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് പരാതികൾ ഉയർന്നിരുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പദ്ധതി പൂർണ്ണമായി പിൻവലിക്കുന്നതിന്റെ ഭാഗമായി, ഇതിനകം മദ്യം വാങ്ങിയവർക്ക് ഈ മാസം 20 വരെ ഒഴിഞ്ഞ കുപ്പികൾ തിരികെ നൽകി തുക കൈപ്പറ്റാമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376916/bevco-cancels-empty-liquor-bottle-return-scheme-)