---
title: "ഒറ്റരാത്രികൊണ്ട് ഇല്ലാതായത് ഒരു കുടുംബം! ഉറങ്ങിക്കിടക്കുമ്പോൾ  നൂറ് വർഷം പഴക്കമുള്ള വീട് തകർന്നു വീണു; ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം  "
english_title: "Six Members of a Family Die as Century-Old House Collapses in Heavy Rain in Uttar Pradesh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376915/uttar-pradesh-house-collapse-pratapgarh-family-dies"
published_at: "2026-08-06T08:05:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a73f31d852aa_uttar-pradesh-house-collapse-pratapgarh-family-dies.jpg"
keywords: ["Pratapgarh House Collapse", "Rescue Operation", "Uttar Pradesh News", "Uttar Pradesh Rain"]
---

# ഒറ്റരാത്രികൊണ്ട് ഇല്ലാതായത് ഒരു കുടുംബം! ഉറങ്ങിക്കിടക്കുമ്പോൾ  നൂറ് വർഷം പഴക്കമുള്ള വീട് തകർന്നു വീണു; ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം  

> **Lead Summary:** **ഉത്തർപ്രദേശ്: (https://true**visionnews.com/) ഉത്തർപ്രദേശിലെ പ്രതാപ്ഗഢ് ജില്ലയിലുണ്ടായ ദാരുണമായ അപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ മരിച്ചു. കോട്‌വാലി നഗരത്തിലെ മഹുലി ഗ്രാമത്തിൽ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. കനത്ത മഴയെത്തുടർന്ന് നൂറ് വർഷത്തോളം പഴക്കമുള്ളതും ജീർണിച്ച അവസ്ഥയിലുള്ളതുമായ വീട് തകർന്നു വീഴുകയായിരുന്നു.

## Article Content

**ഉത്തർപ്രദേശ്: (https://true**visionnews.com/) ഉത്തർപ്രദേശിലെ പ്രതാപ്ഗഢ് ജില്ലയിലുണ്ടായ ദാരുണമായ അപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ മരിച്ചു. കോട്‌വാലി നഗരത്തിലെ മഹുലി ഗ്രാമത്തിൽ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. കനത്ത മഴയെത്തുടർന്ന് നൂറ് വർഷത്തോളം പഴക്കമുള്ളതും ജീർണിച്ച അവസ്ഥയിലുള്ളതുമായ വീട് തകർന്നു വീഴുകയായിരുന്നു.

അപകടത്തിൽ കുടുംബത്തിലെ ആറ് പേർ മരിക്കുകയും ഒരാൾ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. പ്രമോദ് ശ്രീവാസ്തവ, റീത്ത ശ്രീവാസ്തവ, നിതിൻ ശ്രീവാസ്തവ, മാധുരി ശ്രീവാസ്തവ, മാധവ്, മസൂം ആദ്വിക് എന്നിവരാണ് മരിച്ചത്. ദമ്പതികളും ഇവരുടെ മകനും മരുമകളും രണ്ട് കുട്ടികളുമാണ് മരണപ്പെട്ടത്.

ഇരുപത്തിയെട്ടുകാരനായ അമൻ ശ്രീവാസ്തവയാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെ കുടുംബാംഗങ്ങൾ ഉറങ്ങിക്കിടക്കുമ്പോഴാണ് ഈ ദുരന്തം ഉണ്ടായത്. വലിയ ശബ്ദത്തോടെ വീട് തകർന്നുവീണതിനെ തുടർന്ന് ഗ്രാമവാസികൾ ഓടിയെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.

വിവരമറിഞ്ഞ ഉടൻ പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏറ്റെടുത്തു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ അവശിഷ്ടങ്ങൾ നീക്കിയാണ് എല്ലാവരെയും പുറത്തെടുത്തത്. പരിക്കേറ്റവരെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആറ് പേരുടെ ജീവൻ രക്ഷിക്കാനായില്ല.

പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അമൻ ശ്രീവാസ്തവയുടെ നില തൃപ്തികരമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഒറ്റരാത്രികൊണ്ട് ഒരു കുടുംബത്തിലെ ആറ് പേരെ നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലും ദുഃഖത്തിലുമാണ് ഗ്രാമവാസികൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376915/uttar-pradesh-house-collapse-pratapgarh-family-dies)