---
title: " അയ്യോ ഇങ്ങനെ കുടിക്കല്ലേ...! വെറും വയറ്റിൽ ചായ കുടിക്കുന്നത് കൊണ്ടുള്ള ദോഷങ്ങൾ...  "
english_title: "Why Drinking Tea on an Empty Stomach is Harmful to Your Health"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376914/ide-effects-drinking-tea-empty-stomach"
published_at: "2026-08-06T08:00:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a73f1cab8a0a_ide-effects-drinking-tea-empty-stomach.jpg"
keywords: ["Empty Stomach Tea Side Effects", "Tea Health Risks", "Morning Habits"]
---

#  അയ്യോ ഇങ്ങനെ കുടിക്കല്ലേ...! വെറും വയറ്റിൽ ചായ കുടിക്കുന്നത് കൊണ്ടുള്ള ദോഷങ്ങൾ...  

> **Lead Summary:** ** **രാവിലെ എഴുന്നേറ്റ ഉടൻ തന്നെ കട്ടൻ ചായയോ പാലൊഴിച്ച ചായയോ കുടിക്കുന്നത് ശീലമാക്കിയവരാണ് നമ്മളിൽ പലരും. എന്നാൽ, ഈ ശീലം ശരീരത്തിന്റെ സ്വാഗതാർഹമായ പ്രവർത്തനങ്ങളെ താളം തെറ്റിക്കുകയും വിവിധ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.

## Article Content

** **രാവിലെ എഴുന്നേറ്റ ഉടൻ തന്നെ കട്ടൻ ചായയോ പാലൊഴിച്ച ചായയോ കുടിക്കുന്നത് ശീലമാക്കിയവരാണ് നമ്മളിൽ പലരും. എന്നാൽ, ഈ ശീലം ശരീരത്തിന്റെ സ്വാഗതാർഹമായ പ്രവർത്തനങ്ങളെ താളം തെറ്റിക്കുകയും വിവിധ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.

വെറും വയറ്റിൽ ചായകുടിയ്ക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇത് ശരീരത്തിൽ വിവിധ തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാം. പ്രധാനമായും, വെറും വയറ്റിൽ ചായ അകത്തുചെല്ലുമ്പോൾ അത് ഉദരത്തിലെ അമ്ലത അഥവാ അസിഡിറ്റിയുടെ അളവ് പെട്ടെന്ന് വർദ്ധിപ്പിക്കുന്നു. ഇത് ഗുരുതരമായ നെഞ്ചെരിച്ചിലിനും കഠിനമായ ഗ്യാസ് ട്രബിളിനും വഴിയൊരുക്കും.

**അസിഡിറ്റിയും ഗ്യാസ് ട്രബിളും:** വെറും വയറ്റിൽ ചായ കുടിക്കുമ്പോൾ ഉദരത്തിലെ അമ്ലത വർദ്ധിക്കുകയും ഇത് നെഞ്ചെരിച്ചിൽ, ഗ്യാസ് ട്രബിൾ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു.

**ദഹനപ്രശ്നങ്ങൾ: **രാവിലെ തന്നെ ചായ കുടിക്കുന്നത് ദഹനവ്യവസ്ഥയെ തകരാറിലാക്കുകയും വയറ്റിൽ അസ്വസ്ഥതകൾ ഉണ്ടാക്കുകയും ചെയ്യും.

**വിളർച്ചയ്ക്ക് സാധ്യത: **ചായയിലുള്ള ടാമിൻ ശരീരത്തിന് ഭക്ഷണത്തിൽ നിന്നുള്ള ഇരുമ്പ് സത്ത് (Iron) ആഗിരണം ചെയ്യാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്നു. ഇത് ദീർഘകാലാടിസ്ഥാനത്തിൽ വിളർച്ചയ്ക്ക് കാരണമാകാം.

**അടിസ്ഥാന പോഷകങ്ങളുടെ കുറവ്: **രാവിലെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നതിന് പകരം കഫീൻ ശരീരത്തിൽ പ്രവേശിക്കുന്നത് ക്ഷീണത്തിനും തലകറക്കത്തിനും ഇടയാക്കും.

**നിർജലീകരണം : **രാത്രിയിലെ ഉറക്കത്തിനുശേഷം രാവിലെ ഉണർന്നുനിൽക്കുമ്പോൾ ശരീരത്തിന് ജലാംശം ആവശ്യമാണ്. ഈ സമയത്ത് ചായ കുടിക്കുന്നത് നിർജലീകരണത്തിന് കാരണമാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376914/ide-effects-drinking-tea-empty-stomach)