---
title: "നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കാൻ; കെഎസ്ആർടിസി കുറിയര്‍ സര്‍വീസ് പുനരാരംഭിക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍"
english_title: "KSRTC Courier and Logistics Service to Restart Tomorrow Under Corporation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376905/ksrtc-courier-logistics-service-restart-august-2026"
published_at: "2026-08-05T22:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7370b7d6932_ksrtc-courier-logistics-service-restart-august-2026.jpg"
keywords: ["KSRTC", "Courier Service", "Kerala Government", "KSRTC Courier and Logistics Service"]
---

# നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കാൻ; കെഎസ്ആർടിസി കുറിയര്‍ സര്‍വീസ് പുനരാരംഭിക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍

> **Lead Summary:** തിരുവനന്തപുരം: കെഎസ്ആർടിസി കുറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സർവീസ് നാളെ മുതൽ പുനരാരംഭിക്കും. ഇത്തവണ കോർപ്പറേഷൻ തന്നെ നേരിട്ടാണ് സർവീസ് നടത്തുന്നത്. ഇതുസംബന്ധിച്ച മെമ്മോറാണ്ടം കെഎസ്ആർടിസി ജനറൽ മാനേജർ പുറപ്പെടുവിച്ചു. അടിയന്തര നടപടികൾ സ്വീകരിക്കാൻ യൂണിറ്റ് ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

## Article Content

തിരുവനന്തപുരം: കെഎസ്ആർടിസി കുറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സർവീസ് നാളെ മുതൽ പുനരാരംഭിക്കും. ഇത്തവണ കോർപ്പറേഷൻ തന്നെ നേരിട്ടാണ് സർവീസ് നടത്തുന്നത്. ഇതുസംബന്ധിച്ച മെമ്മോറാണ്ടം കെഎസ്ആർടിസി ജനറൽ മാനേജർ പുറപ്പെടുവിച്ചു. അടിയന്തര നടപടികൾ സ്വീകരിക്കാൻ യൂണിറ്റ് ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

സേവനം മോശമെന്ന വ്യാപക പരാതിയെ തുടർന്നാണ് കുറിയർ സർവീസ് താത്കാലികമായി നിർത്തിവച്ചത്. ആന്ധ്രയിലെ സ്വകാര്യ ഏജൻസിയായ സിംഗു സൊല്യൂഷൻസിനായിരുന്നു കഴിഞ്ഞ കാലത്ത് സർവീസിന്റെ നടത്തിപ്പ് ചുമതല.

സേവനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞമാസം അവസാനം ഏജൻസിക്ക് കോർപ്പറേഷൻ നോട്ടീസ് നൽകിയിരുന്നു. വരുമാനം കുറഞ്ഞതിന് പുറമേ കുറിയർ കൃത്യസമയത്ത് നൽകാനും കഴിയാത്തതാണ് നടപടിക്ക് കാരണമായത്.

ജൂലായ് 29 മുതൽ ബുക്കിങ് സ്വീകരിക്കേണ്ടെന്നും ജീവനക്കാർക്ക് നിർദേശം നൽകി. കൂടുതൽ പ്രൊഫഷണലാക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഗണേഷ് കുമാർ ഗതാഗത മന്ത്രിയായിരിക്കെയാണ് സർവീസ് സിംഗു സൊല്യൂഷന് കൈമാറിയത്.

ടിക്കറ്റ് വരുമാനത്തിന് പുറമേ കെഎസ്ആർടിസിയുടെ ഏറ്റവും പ്രധാനപ്പെട്ട വരുമാന സ്രോതസ്സുകളിൽ ഒന്നാണ് കുറിയർ സർവീസ്. കെഎസ്ആർടിസി നേരിട്ട് നടത്തിയിരുന്നപ്പോൾ മികച്ച വരുമാനം ലഭിച്ചിരുന്നു.

ടെൻഡർ ക്ഷണിച്ച ശേഷം മറ്റ് കമ്പനികൾ വരുന്നില്ലെങ്കിൽ സ്വന്തം നിലയ്ക്ക് സർവീസ് തുടരാനാണ് കെഎസ്ആർടിസി തീരുമാനിച്ചിരിക്കുന്നത്. നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കാനും സേവന നിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് പുതിയ തുടക്കം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376905/ksrtc-courier-logistics-service-restart-august-2026)