---
title: "‘ഞാന്‍ ഒരാളെ കൊന്നു’...! തൃശൂരിൽ നൃത്ത അധ്യാപികയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; സുഹൃത്ത് പൊലീസിന് മുന്നിൽ കീഴടങ്ങി"
english_title: "Dance Teacher Murdered in Cheruthuruthy, Man Surrenders to Police"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376874/cheruthuruthy-dance-teacher-murder-vijeesh-surrenders"
published_at: "2026-08-05T17:58:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a732c8ceae77_cheruthuruthy-dance-teacher-murder-vijeesh-surrenders.jpg"
keywords: ["Dance Teacher Murder", "Thrissur Crime", "Crime News", "Cheruthuruthy Murder"]
---

# ‘ഞാന്‍ ഒരാളെ കൊന്നു’...! തൃശൂരിൽ നൃത്ത അധ്യാപികയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; സുഹൃത്ത് പൊലീസിന് മുന്നിൽ കീഴടങ്ങി

> **Lead Summary:** തൃശൂർ: ചെറുതുരുത്തിയിൽ നൃത്ത അധ്യാപികയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 6 വർഷമായി പരിചയമുള്ളയാൾ പൊലീസിന് മുന്നിൽ കീഴടങ്ങി.മലപ്പുറം വേങ്ങര ചേറൂർ സ്വദേശി ധനലക്ഷ്മി ആണ് കൊല്ലപ്പെട്ടത്. തേഞ്ഞിപ്പലം സ്വദേശി വിജീഷ് ആണ് കീഴടങ്ങിയത്.

## Article Content

തൃശൂർ: ചെറുതുരുത്തിയിൽ നൃത്ത അധ്യാപികയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 6 വർഷമായി പരിചയമുള്ളയാൾ പൊലീസിന് മുന്നിൽ കീഴടങ്ങി.മലപ്പുറം വേങ്ങര ചേറൂർ സ്വദേശി ധനലക്ഷ്മി ആണ് കൊല്ലപ്പെട്ടത്. തേഞ്ഞിപ്പലം സ്വദേശി വിജീഷ് ആണ് കീഴടങ്ങിയത്.

> ബുധനാഴ്ച രാവിലെ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലെത്തിയാണ് വിജീഷ് കൊലപാതകവിവരം പൊലീസിനെ അറിയിച്ചത്. "ഞാൻ ഒരാളെ കൊന്നു" എന്നായിരുന്നു ഇയാൾ പൊലീസിനോട് ആദ്യം പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ചെറുതുരുത്തി പൊലീസ് സ്റ്റേഷന് സമീപത്തെ ഹന്ന റസിഡൻസിയിലെ ഒരു മുറിയിൽ ധനലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തി.

കഴുത്ത് ഞെരിച്ചാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാത്രിയോടെയാണ് ഇരുവരും ചെറുതുരുത്തിയിൽ എത്തി മുറിയെടുത്തത്. 6 വർഷമായി ഇരുവരും പരിചയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.

തന്നെ വിവാഹം ചെയ്യാൻ ധനലക്ഷ്മി നിർബന്ധിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് വിജീഷ് പൊലീസിന് മൊഴി നൽകി. ചൊവ്വാഴ്ച രാത്രിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം.

സംഭവത്തിൽ ചെറുതുരുത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ രേഖകളും പൊലീസ് പരിശോധിക്കുന്നുണ്ട്.

വിജീഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ധനലക്ഷ്മി ചെറുതുരുത്തി, ഷൊർണൂർ മേഖലകളിൽ നൃത്ത അധ്യാപികയായി ജോലി ചെയ്തുവരികയായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും വലിയ ഞെട്ടലിലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376874/cheruthuruthy-dance-teacher-murder-vijeesh-surrenders)