---
title: "ലോക്‌സഭാ സെക്രട്ടേറിയറ്റ് ഡയറക്ടറെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി "
english_title: "Lok Sabha Secretariat Director Found Dead in Noida Flat; Suicide Suspected"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376866/lok-sabha-secretariat-director-found-dead-noida"
published_at: "2026-08-05T17:18:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a732399969b9_lok-sabha-secretariat-director-found-dead-noida.jpg"
keywords: ["Lok Sabha Secretariat", "Gaurav Gautam", "Noida Suicide", "Kendriya Vihar Noida"]
---

# ലോക്‌സഭാ സെക്രട്ടേറിയറ്റ് ഡയറക്ടറെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി 

> **Lead Summary:** **നോയിഡ: **ലോക്‌സഭാ സെക്രട്ടേറിയറ്റ് ഡയറക്ടറെ നോയിഡയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗൗരവ് ഗൗതമിനെയാണ് നോയിഡ സെക്ടർ 82 ലെ കേന്ദ്രീയ വിഹാർ മേഖലയിലെ ഫ്ലാറ്റിൽ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

## Article Content

**നോയിഡ: **ലോക്‌സഭാ സെക്രട്ടേറിയറ്റ് ഡയറക്ടറെ നോയിഡയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗൗരവ് ഗൗതമിനെയാണ് നോയിഡ സെക്ടർ 82 ലെ കേന്ദ്രീയ വിഹാർ മേഖലയിലെ ഫ്ലാറ്റിൽ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പൊലീസ് അറിയിച്ചിട്ടുണ്ട്. ഗൗതമിന്റെ ഭാര്യ സ്വന്തം വീട്ടിൽ പോയിരുന്നതായും, തിരിച്ചെത്തിയപ്പോൾ ഫ്ലാറ്റ് പൂട്ടിയിരിക്കുന്നതായി കണ്ടതായും പൊലീസ് പറഞ്ഞു. എന്തോ കുഴപ്പമുണ്ടെന്ന് സംശയിച്ച അവർ സെക്യൂരിറ്റി ഗാർഡിന്റെ സഹായത്തോടെ വീടിനുള്ളിൽ പ്രവേശിക്കുകയായിരുന്നു.

തുടർന്ന് ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയും, അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയുമായിരുന്നു. ഫോറൻസിക് സംഘവും ലോക്കൽ പൊലീസും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

ഫ്ലാറ്റിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ വായ്പയെക്കുറിച്ചുള്ള പരാമർശമുണ്ടെന്നും, അന്വേഷണത്തിന്റെ ഭാഗമായി കുറിപ്പിലെ ഉള്ളടക്കം പരിശോധിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376866/lok-sabha-secretariat-director-found-dead-noida)