---
title: "സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 4 ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു "
english_title: "Kerala Rain Alert Update Orange Yellow Alert 6 Districts IMD"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376853/kerala-rain-alert-update-orange-yellow-alert-august-2026"
published_at: "2026-08-05T16:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7317a475d9c_kerala-rain-alert-update-orange-yellow-alert-august-2026.jpg"
keywords: ["Kerala Rain", "IMD Alert", "Orange Alert", "Yellow Alert", "Kerala Weather", "Flooding"]
---

# സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 4 ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു 

> **Lead Summary:** തിരുവനന്തപുരം:**[ **സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കാലാവസ്ഥാ വകുപ്പ്. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ച് യെല്ലോ അലർട്ടാക്കി. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ യെല്ലോ അലർട്ടും പിൻവലിച്ചിട്ടുണ്ട്.

## Article Content

തിരുവനന്തപുരം:**[ **സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കാലാവസ്ഥാ വകുപ്പ്. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ച് യെല്ലോ അലർട്ടാക്കി. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ യെല്ലോ അലർട്ടും പിൻവലിച്ചിട്ടുണ്ട്.

നിലവിൽ 12 ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും തുടരുന്നു.

സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച (06-08-2026) 7 ജില്ലകളിലും വെള്ളിയാഴ്ച (07-08-2026) 5 ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, മഴയുടെ ശക്തി കുറഞ്ഞതോടെ മധ്യകേരളത്തിൽ ആശ്വാസമുണ്ട്. ആറന്മുളയിലും റാന്നിയിലും വെള്ളമിറങ്ങിത്തുടങ്ങി. എങ്കിലും വെള്ളം പൂർണമായും മാറാൻ രണ്ടുദിവസമെടുക്കും. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്ന സാഹചര്യത്തിൽ ഇടുക്കിയിൽ രാത്രികാല യാത്രകൾക്കും ഖനനത്തിനും ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376853/kerala-rain-alert-update-orange-yellow-alert-august-2026)