---
title: " അമ്മേ...ഓടിയെത്തിയ വീട്ടുകാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച...! വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരനു നേരെ തെരുവുനായ ആക്രമണം"
english_title: "Two-Year-Old Boy Attacked by Stray Dog in Kollam Clappana"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376838/two-year-old-boy-attacked-stray-dog-kollam-clappana"
published_at: "2026-08-05T15:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a73109a12a47_two-year-old-boy-attacked-stray-dog-kollam-clappana.jpg"
keywords: ["Kerala Stray Dog Menace", "Karunagappally Hospital", "Child Dog Attack News", "Stray Dog Attack"]
---

#  അമ്മേ...ഓടിയെത്തിയ വീട്ടുകാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച...! വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരനു നേരെ തെരുവുനായ ആക്രമണം

> **Lead Summary:** **കൊല്ലം: **ജില്ലയിലെ ക്ലാപ്പനയിൽ വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരനു നേരെ തെരുവുനായയുടെ ക്രൂര ആക്രമണം. വരവിള സന്നിധാനത്ത് അഭിലാഷ്, ഗോപിക ദമ്പതികളുടെ രണ്ടര വയസുകാരനായ മകൻ അഭിതേജിനാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്.

## Article Content

**കൊല്ലം: **ജില്ലയിലെ ക്ലാപ്പനയിൽ വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരനു നേരെ തെരുവുനായയുടെ ക്രൂര ആക്രമണം. വരവിള സന്നിധാനത്ത് അഭിലാഷ്, ഗോപിക ദമ്പതികളുടെ രണ്ടര വയസുകാരനായ മകൻ അഭിതേജിനാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്.

വീട്ടുമുറ്റത്ത്  കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ പെട്ടെന്നുള്ള കരച്ചിൽ കേട്ടാണ് വീട്ടുകാർ എന്താണ് സംഭവമെന്നറിഞ്ഞ് ഓടിയെത്തിയത്. കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തുകയായിരുന്നു. സാരമായി പരുക്കേറ്റ അഭിതേജിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി നിലവിൽ ചികിത്സയിലാണ്.

ക്ലാപ്പന പഞ്ചായത്തിൽ ഇപ്പോൾ തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്. കൂട്ടത്തോടെ റോഡുകളിലും വീടുകളുടെ പരിസരങ്ങളിലും ചുറ്റിത്തിരിയുന്ന തെരുവുനായ്ക്കൾ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. കൊച്ചുകുട്ടികളും സ്ത്രീകളും പുറത്തിറങ്ങാൻ പോലും ഭയപ്പെടുന്ന അവസ്ഥയാണ് ഇവിടെ നിലവിലുള്ളത്.

ഇതിന് മുൻപും പ്രദേശത്ത് നിരവധി സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അടുത്തിടെ ക്ലാപ്പനയിലെ ഒരു വീടിന്റെ വളപ്പിൽ അതിക്രമിച്ചു കയറിയ തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമണം നടത്തി 17 കോഴികളെയാണ് കടിച്ചുകൊന്നത്. വളർത്തുമൃഗങ്ങൾക്കുനേരെയും നാട്ടുകാർക്കുനേരെയും ദിനംപ്രതി വർദ്ധിച്ചുവരുന്ന ഈ തെരുവുനായ ശല്യത്തിന് ശാശ്വതമായ ഒരു പരിഹാരം കാണാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ശക്തമായ ആവശ്യം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376838/two-year-old-boy-attacked-stray-dog-kollam-clappana)