---
title: "സ്വർണം കൈക്കലാക്കാൻ ഇനി വൻ തുക നൽകേണ്ടി വരും....!  സ്വർണവില ഇന്ന് വീണ്ടും ഉയർന്നു "
english_title: "Gold Price Surges Again in Kozhikode Market: New Highs Recorded Today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376837/gold-price-surges-kozhikode-market-new-record-"
published_at: "2026-08-05T15:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a730f1b74e46_gold-price-surges-kozhikode-market-new-record.jpg"
keywords: ["Gold Price Kozhikode", "Kerala Gold Rate", "Gold Rate Today", "Gold Price Hike"]
---

# സ്വർണം കൈക്കലാക്കാൻ ഇനി വൻ തുക നൽകേണ്ടി വരും....!  സ്വർണവില ഇന്ന് വീണ്ടും ഉയർന്നു 

> **Lead Summary:** **കോഴിക്കോട്: **സ്വർണവിലയിൽ വീണ്ടും വൻ വർദ്ധനവ് രേഖപ്പെടുത്തി. പശ്ചിമേഷ്യയിൽ സമാധാന ചർച്ചകൾ സജീവമായി പുരോഗമിക്കുന്നതിനിടെയാണ് വിപണിയിൽ അപ്രതീക്ഷിതമായ ഈ വലിയ കുതിച്ചുചാട്ടം ഉണ്ടായിരിക്കുന്നത്. ഇന്ന് മാത്രം വിപണിയിൽ രണ്ട് തവണയാണ് സ്വർണ വില ഉയർന്നത്.

## Article Content

**കോഴിക്കോട്: **സ്വർണവിലയിൽ വീണ്ടും വൻ വർദ്ധനവ് രേഖപ്പെടുത്തി. പശ്ചിമേഷ്യയിൽ സമാധാന ചർച്ചകൾ സജീവമായി പുരോഗമിക്കുന്നതിനിടെയാണ് വിപണിയിൽ അപ്രതീക്ഷിതമായ ഈ വലിയ കുതിച്ചുചാട്ടം ഉണ്ടായിരിക്കുന്നത്. ഇന്ന് മാത്രം വിപണിയിൽ രണ്ട് തവണയാണ് സ്വർണ വില ഉയർന്നത്.

രാവിലെ 1,280 രൂപ വർധിച്ച സ്വർണത്തിന്, ഉച്ചയോടെ വീണ്ടും 800 രൂപ കൂടി വർധിക്കുകയാണുണ്ടായത്.  ഇന്ന് രാവിലെ ഗ്രാമിന് 160 രൂപ വർധിച്ച് 13,360 രൂപയായിരുന്നു നിരക്ക് എങ്കിൽ, ഉച്ചയോടെ ഇത് ഗ്രാമിന് 13,460 രൂപയായും പവന് 1,07,680 രൂപയുമായാണ് ഉയർന്നിരിക്കുന്നത്. രാവിലെ പവന് 1,06,880 രൂപയായിരുന്നു വിലയെന്നത് ശ്രദ്ധേയമാണ്.

ഇതിനുപുറമേ, 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും വലിയ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാവിലെ പവന് 87,840 രൂപയായിരുന്നത് ഉച്ചയോടെ 88,480 രൂപയായാണ് ഉയർന്നു ഉയർന്നത്. അതേസമയം, ഇതിനു മുൻപത്തെ ദിവസങ്ങളിൽ വിപണിയിൽ ചെറിയതോതിൽ ഇടിവ് പ്രകടമായിരുന്നു. ഇന്നലെ പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കുറഞ്ഞ് 1,05,600 രൂപയായിരുന്നു പവൻ വില.

എന്നാൽ ആ തുടർച്ചയായ ഇല്ലാതാക്കിക്കൊണ്ടാണ് ഒറ്റ ദിവസംകൊണ്ട് സ്വർണവില വീണ്ടും പുതിയ ഉയരങ്ങൾ താണ്ടിയിരിക്കുന്നത്. വിവാഹ ആവശ്യങ്ങൾക്കായും അടിയന്തിര ആവശ്യങ്ങൾക്കായും സ്വർണം വാങ്ങാനിരിക്കുന്ന സാധാരണക്കാരെയും ഇടത്തരം കുടുംബങ്ങളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നതാണ് ഈ തുടർച്ചയായ വിലക്കയറ്റം.

ആഗോള വിപണിയിലെ മാറ്റങ്ങളും പ്രാദേശിക വിപണിയിലെ കച്ചവട വ്യവസ്ഥകളുമാണ് ഇത്തരം വലിയ വില വ്യത്യാസങ്ങൾക്ക് കാരണമാകുന്നത്. വിപണിയിലെ ഈ അസ്ഥിരത വരുന്ന ദിവസങ്ങളിലും തുടരുമോ എന്നാണ് ഉപഭോക്താക്കൾ ഉറ്റുനോക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376837/gold-price-surges-kozhikode-market-new-record-)