---
title: "അറബിക് രുചികളുടെ രാജാവ്: എളുപ്പത്തിൽ തയ്യാറാക്കാം അറേബ്യൻ ബ്രെഡ് പുഡ്ഡിംഗ്"
english_title: "Arabic Bread Pudding Recipe Easy Homemade Dessert"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376832/arabian-bread-pudding-recipe-easy-homemade"
published_at: "2026-08-05T15:26:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a730c573cba9_arabian-bread-pudding-recipe-easy-homemade.jpg"
keywords: ["COOKERY", "RECIPE", "DESSER", "SWEETS", "BREAD", "NUTSN"]
---

# അറബിക് രുചികളുടെ രാജാവ്: എളുപ്പത്തിൽ തയ്യാറാക്കാം അറേബ്യൻ ബ്രെഡ് പുഡ്ഡിംഗ്

> **Lead Summary:** **[**അറേബ്യൻ നാടുകളിലെ അതിപ്രശസ്തമായ ഒരു പരമ്പരാഗത മധുരപഹാരമാണ് അറബിക് ബ്രെഡ് പുഡ്ഡിംഗ്. മധുരവും നട്സിന്റെ ക്രഞ്ചും ഒരേപോലെ ആസ്വദിക്കാൻ കഴിയുന്ന ഈ വിഭവം വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം.

## Article Content

**[**അറേബ്യൻ നാടുകളിലെ അതിപ്രശസ്തമായ ഒരു പരമ്പരാഗത മധുരപഹാരമാണ് അറബിക് ബ്രെഡ് പുഡ്ഡിംഗ്. മധുരവും നട്സിന്റെ ക്രഞ്ചും ഒരേപോലെ ആസ്വദിക്കാൻ കഴിയുന്ന ഈ വിഭവം വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം.

**ആവശ്യമായ ചേരുവകൾ**

ബ്രെഡ് അല്ലെങ്കിൽ ക്രൊസന്റ് : 5-6 എണ്ണം ചെറുതായി മുറിച്ചത്

പാൽ: 3 കപ്പ്

കൺഡൻസ്ഡ് മിൽക്ക്: അര കപ്പ് മധുരത്തിനനുസരിച്ച്

ഫ്രഷ് ക്രീം: 1 കപ്പ്

നെയ്യ്: 2 ടേബിൾസ്പൂൺ

ഏലക്കാപ്പൊടി അല്ലെങ്കിൽ വാനില എസെൻസ്: 1 ടീസ്പൂൺ

അലങ്കരിക്കാൻ നട്സ്: ബദാം, പിസ്ത, കശുവണ്ടി, ഉണക്കമുന്തിരി, തേങ്ങാത്തുരമ്പ് ചെറുതായി അരിഞ്ഞത്

**തയ്യാറാക്കുന്ന വിധം**

അറേബ്യൻ നാടുകളിലെ അതിപ്രശസ്തമായ പരമ്പരാഗത മധുരപഹാരമായ അറബിക് ബ്രെഡ് പുഡ്ഡിംഗ് വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം. ആദ്യം മുറിച്ചു വെച്ച ബ്രെഡ് കഷണങ്ങളോ ക്രൊസന്റുകളോ നെയ്യിൽ വറുത്തെടുത്തോ അല്ലെങ്കിൽ അവനിൽ വെച്ച് ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ ടോസ്റ്റ് ചെയ്തെടുത്തോ ഒരു ബേക്കിംഗ് ട്രെയിലേക്ക് മാറ്റുക.

തുടർന്ന് എടുത്തു വെച്ചിരിക്കുന്ന നട്സും ഉണക്കമുന്തിരിയും അൽപ്പം നെയ്യിൽ വറുത്ത് മാറ്റിവെച്ച ശേഷം, അതിൻ്റെ പകുതി ഭാഗം ബ്രെഡ് കഷണങ്ങൾക്ക് മുകളിലേക്ക് വിതറി കൊടുക്കുക.

ഇതിനുശേഷം ഒരു പാത്രത്തിൽ പാൽ, കൺഡൻസ്ഡ് മിൽക്ക്, ഏലക്കാപ്പൊടി എന്നിവ ചേർത്ത് നന്നായി തിളപ്പിച്ച് തയ്യാറാക്കി വെച്ചിരിക്കുന്ന ബ്രെഡിന് മുകളിലേക്ക് ഒഴിച്ച് പാൽ പൂർണ്ണമായും വലിച്ചെടുക്കാൻ അനുവദിക്കുക. ഇതിനു മുകളിലായി ഫ്രഷ് ക്രീം തുല്യമായി പരത്തി ഒഴിച്ച് ബാക്കി വെച്ചിരിക്കുന്ന നട്സും കൂടി വിതറി പ്രീഹീറ്റ് ചെയ്ത അവനിൽ വെച്ച് 180°C താപനിലയിൽ മുകൾഭാഗം നല്ല ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ 10-15 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക.

അവൺ ഇല്ലെങ്കിൽ ഒരു ദോശക്കല്ലിന് മുകളിൽ പാത്രം വെച്ച് അടച്ചുവെച്ച് ലോ ഫ്ളെയിമിൽ മൊരിയിച്ചെടുക്കാം. അങ്ങനെ നല്ല ചൂടോടെയോ അല്ലെങ്കിൽ തണുപ്പിച്ചോ കഴിക്കാൻ പറ്റിയ അടിപൊളി അറേബ്യൻ ബ്രെഡ് പുഡ്ഡിംഗ് തയ്യാർ

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376832/arabian-bread-pudding-recipe-easy-homemade)