---
title: "അവൻ വെറുമൊരു തെമ്മാടി, കോമാളി; നെയ്മർക്കെതിരെ കടുത്ത വിമർശനവുമായി റെമോ പ്രസിഡന്റ്"
english_title: "Neymar Controversy Remo President Calls Him Idiot Copa do Brasil"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376831/neymar-controversy-remo-president-copa-do-brasil"
published_at: "2026-08-05T15:25:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a730a15e5787_neymar-controversy-remo-president-copa-do-brasil.jpg"
keywords: ["Neymar", "Santos", "Remo", "Copa do Brasil", "Football Controversy", "Brazil"]
---

# അവൻ വെറുമൊരു തെമ്മാടി, കോമാളി; നെയ്മർക്കെതിരെ കടുത്ത വിമർശനവുമായി റെമോ പ്രസിഡന്റ്

> **Lead Summary:** റിയോ ഡി ജെനീറോ: **[** കോപ്പ ദെ ബ്രസീൽ പ്രീ-ക്വാർട്ടറിൽ റെമോയെ തോൽപ്പിച്ച് സാന്റോസ് ക്വാർട്ടറിലേക്ക് മുന്നേറിയതിന് പിന്നാലെ വൻ വിവാദത്തിൽ അകപ്പെട്ട് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ. മത്സരശേഷമുള്ള പെരുമാറ്റത്തിന്റെ പേരിൽ റെമോ ക്ലബ് പ്രസിഡന്റ് ആന്റണിയോ കാർലോസ് നെയ്മറെ 'തെമ്മാടി' എന്ന് പരസ്യമായി അധിക്ഷേപിച്ചു.

## Article Content

റിയോ ഡി ജെനീറോ: **[** കോപ്പ ദെ ബ്രസീൽ പ്രീ-ക്വാർട്ടറിൽ റെമോയെ തോൽപ്പിച്ച് സാന്റോസ് ക്വാർട്ടറിലേക്ക് മുന്നേറിയതിന് പിന്നാലെ വൻ വിവാദത്തിൽ അകപ്പെട്ട് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ. മത്സരശേഷമുള്ള പെരുമാറ്റത്തിന്റെ പേരിൽ റെമോ ക്ലബ് പ്രസിഡന്റ് ആന്റണിയോ കാർലോസ് നെയ്മറെ 'തെമ്മാടി' എന്ന് പരസ്യമായി അധിക്ഷേപിച്ചു.

> മത്സരത്തിനിടെ ഗാലറിയിൽ നിന്ന ഉയർന്ന കൂവലുകളിൽ പ്രകോപിതനായ നെയ്മർ, ജയത്തിന് ശേഷം "ടൂർണമെന്റിൽ നിന്ന് നിങ്ങൾ പുറത്തായി" എന്ന് എതിർ ടീം ആരാധകർക്കും ഉദ്യോഗസ്ഥർക്കും നേരെ അലറിവിളിക്കുകയായിരുന്നു.

ഇതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. കുട്ടികൾ വരെ ആരാധിക്കുന്ന നെയ്മർ കോമാളിത്തരം കാണിക്കുകയാണെന്നും, സാന്റോസിന് ജയിക്കാൻ ഇത്തരം ചീപ്പ് കളികളുടെ ആവശ്യമില്ലെന്നും റെമോ പ്രസിഡന്റ് രൂക്ഷമായി വിമർശിച്ചു.

അതേസമയം, ഡിസംബറിൽ സാന്റോസുമായുള്ള കരാർ അവസാനിക്കാനിരിക്കെ സ്വന്തം ഭാവിയെക്കുറിച്ച് ഉറപ്പില്ലെന്ന് നെയ്മർ പറഞ്ഞു. കരാറിന് ശേഷം ക്ലബ്ബിൽ തുടരണമോ, അതോ ഫുട്ബോളിൽ നിന്ന് വിരമിക്കണമോ എന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും താരം വ്യക്തമാക്കി.

[https://x.com/liberta___depre/status/2084839337254891844?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2084839337254891844%7Ctwgr%5E5037a173c7f50beecbeb3d3657407a10a46bcd27%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.asianetnews.com%2Ffootball-sports%2Fugly-scenes-after-santos-win-opposing-club-chief-labels-neymar-a-bum-following-wild-confrontation-articleshow-g2m2zr3](https://x.com/liberta___depre/status/2084839337254891844?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2084839337254891844%7Ctwgr%5E5037a173c7f50beecbeb3d3657407a10a46bcd27%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.asianetnews.com%2Ffootball-sports%2Fugly-scenes-after-santos-win-opposing-club-chief-labels-neymar-a-bum-following-wild-confrontation-articleshow-g2m2zr3)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376831/neymar-controversy-remo-president-copa-do-brasil)