---
title: "  ചങ്ങനാശ്ശേരി ക്യാമ്പിൽ പട്ടിണി കിടന്ന് ദുരിതബാധിതർ; ഭക്ഷണം ചോദിച്ചവരോട് അടുത്ത ക്യാമ്പിൽ പോയി കഴിക്കാൻ പറഞ്ഞ് വാർഡ് മെമ്പർ"
english_title: "Changanassery Flood Relief Camp Food Crisis Speaker Thiruvanchoor Radhakrishnan Intervenes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376814/changanassery-relief-camp-food-crisis-thiruvanchoor-radhakrishnan"
published_at: "2026-08-05T14:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a730100c5022_changanassery-relief-camp-food-crisis-thiruvanchoor-radhakrishnan.jpg"
keywords: ["Changanassery relief camp", "flood camp news Kerala", "Payippad camp food shortage", "Kerala Rain"]
---

#   ചങ്ങനാശ്ശേരി ക്യാമ്പിൽ പട്ടിണി കിടന്ന് ദുരിതബാധിതർ; ഭക്ഷണം ചോദിച്ചവരോട് അടുത്ത ക്യാമ്പിൽ പോയി കഴിക്കാൻ പറഞ്ഞ് വാർഡ് മെമ്പർ

> **Lead Summary:** **കോട്ടയം : ** കോട്ടയം ചങ്ങനാശ്ശേരിയിലെ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പില്‍ ഭക്ഷണവുമില്ലാതെ ദുരിതബാധിതര്‍ വലയുന്നു. രാവിലെ മുതല്‍ ഭക്ഷണം ഒന്നും ലഭിച്ചില്ലെന്നും, ഉച്ചയ്ക്ക് തൊട്ടടുത്ത ക്യാമ്പില്‍ പോയി ഭക്ഷണം കഴിക്കാന്‍ മെമ്പര്‍ ആവശ്യപ്പെട്ടതായും ക്യാമ്പിലുള്ളവര്‍ വ്യക്തമാക്കി. പായിപ്പാട് ഒന്നാം വാര്‍ഡിലെ 150 പേരാണ് ഈ ക്യാമ്പില്‍ കഴിയുന്നത്.

## Article Content

**കോട്ടയം : ** കോട്ടയം ചങ്ങനാശ്ശേരിയിലെ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പില്‍ ഭക്ഷണവുമില്ലാതെ ദുരിതബാധിതര്‍ വലയുന്നു. രാവിലെ മുതല്‍ ഭക്ഷണം ഒന്നും ലഭിച്ചില്ലെന്നും, ഉച്ചയ്ക്ക് തൊട്ടടുത്ത ക്യാമ്പില്‍ പോയി ഭക്ഷണം കഴിക്കാന്‍ മെമ്പര്‍ ആവശ്യപ്പെട്ടതായും ക്യാമ്പിലുള്ളവര്‍ വ്യക്തമാക്കി. പായിപ്പാട് ഒന്നാം വാര്‍ഡിലെ 150 പേരാണ് ഈ ക്യാമ്പില്‍ കഴിയുന്നത്.

രാവിലെ ക്യാമ്പിലേക്ക് ഗ്യാസ് കുറ്റി എത്തിച്ചെങ്കിലും പിന്നീട് അത് തിരികെ കൊണ്ടുപോവുകയായിരുന്നു. കുടിക്കാൻ പച്ചവെള്ളം മാത്രമാണ് ലഭിച്ചതെന്നും, കയ്യിലുള്ള ബാക്കി പണം എടുത്താണ് കുട്ടികൾക്ക് ഭക്ഷണം വാങ്ങി നൽകിയതെന്നും ഇവർ പറയുന്നു. ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും, സാധനങ്ങള്‍ വാങ്ങി തന്നാല്‍ തങ്ങള്‍ തന്നെ പാകം ചെയ്ത് കഴിച്ചോളാമെന്നും ദുരിതബാധിതര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കിടപ്പുരോഗികള്‍ ഉള്‍പ്പെടെയുള്ളവരാണ് യാതൊരുവിധ സൗകര്യങ്ങളുമില്ലാതെ ഈ ക്യാമ്പില്‍ കഴിയുന്നത്. അതിനിടെ, മാധ്യമ വാര്‍ത്തയെ തുടര്‍ന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സംഭവത്തില്‍ ഇടപെട്ടു. ക്യാമ്പില്‍ ഭക്ഷണം ലഭിക്കാത്ത സാഹചര്യം അടിയന്തരമായി പരിശോധിക്കുമെന്നും, ആവശ്യമായ എല്ലാ ഇടപെടലുകളും ഉടന്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376814/changanassery-relief-camp-food-crisis-thiruvanchoor-radhakrishnan)