---
title: "ഹണി ചില്ലി മന്തി വീട്ടിൽ തയ്യാറാക്കാം; ലളിതമായ റെസിപ്പി ഇതാ "
english_title: "Honey Chilli Mandi Recipe Easy Homemade Arabic Chicken Mandi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376811/honey-chilli-mandi-recipe-homemade-arabic-chicken"
published_at: "2026-08-05T14:37:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72fdc58f422_honey-chilli-mandi-recipe-homemade-arabic-chicken.jpg"
keywords: ["Honey Chilli Mandi", "Chicken Mandi", "Mandi Recipe", "Homemade Recipe"]
---

# ഹണി ചില്ലി മന്തി വീട്ടിൽ തയ്യാറാക്കാം; ലളിതമായ റെസിപ്പി ഇതാ 

> **Lead Summary:** **[**പ്രശസ്തമായ അറേബ്യൻ മന്തിയുടെ രുചിയിൽ വേറിട്ടുനിൽക്കുന്ന ഒരു വെറൈറ്റി വിഭവമാണ് ഹണി ചില്ലി മന്തി . ഇത് വളരെ എളുപ്പത്തിൽ വീട്ടിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

## Article Content

**[**പ്രശസ്തമായ അറേബ്യൻ മന്തിയുടെ രുചിയിൽ വേറിട്ടുനിൽക്കുന്ന ഒരു വെറൈറ്റി വിഭവമാണ് ഹണി ചില്ലി മന്തി . ഇത് വളരെ എളുപ്പത്തിൽ വീട്ടിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

**ആവശ്യമായ സാധനങ്ങൾ**

*ചിക്കൻ മാരിനേറ്റ് ചെയ്യാൻ:*

*ചിക്കൻ - 1 കിലോ (വലിയ കഷ്ണങ്ങളാക്കിയത്)*

*ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 2 സ്പൂൺ*

*കാശ്മീരി മുളകുപൊടി - 1.5 സ്പൂൺ*

*കുരുമുളകുപൊടി - 1 സ്പൂൺ*

*നാരങ്ങാ നീര് - 1 വലിയ സ്പൂൺ*

*മന്തി മസാല - 1 സ്പൂൺ*

*ആവശ്യത്തിന് ഉപ്പ്*

**റൈസ് തയ്യാറാക്കാൻ:**

*ബാസ്മതി അരി - 3 കപ്പ് (കഴുകി കുതിർത്തത്)*

*സവാള - 2 എണ്ണം (നീളത്തിൽ അരിഞ്ഞത്)*

*പച്ചമുളക് - 4 എണ്ണം*

*ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 1 സ്പൂൺ*

*മന്തി മസാല - 1 സ്പൂൺ*

*ഏലക്ക, ഗ്രാമ്പൂ, പട്ട, കറുവാപ്പട്ട - ആവശ്യത്തിന്*

*നെയ്യ് അല്ലെങ്കിൽ എണ്ണ - ആവശ്യത്തിന്*

*ഉപ്പ് - ആവശ്യത്തിന്*

*വെള്ളം - അരി വേവാൻ ആവശ്യത്തിന്*

**ഹണി ചില്ലി സോസ് തയ്യാറാക്കാൻ:**

*തേൻ - 3 വലിയ സ്പൂൺ*

*സോയ സോസ് - 1 സ്പൂൺ*

*റെഡ് ചില്ലി സോസ് - 2 സ്പൂൺ*

*വെളുത്തുള്ളി പൊടിയായി അരിഞ്ഞത് - 1 സ്പൂൺ*

*പച്ചമുളക് അരിഞ്ഞത് - 2 എണ്ണം*

*ഒലീവ് ഓയിൽ അല്ലെങ്കിൽ വെളിച്ചെണ്ണ - 2 സ്പൂൺ*

*എള്ള് - അല്പം (അലങ്കരിക്കാൻ)*

**തയ്യാറാക്കുന്ന വിധം**

ആദ്യം കഴുകി വൃത്തിയാക്കി വെച്ച ചിക്കൻ കഷ്ണങ്ങളിലേക്ക് മാരിനേറ്റ് ചെയ്യാൻ എടുത്തു വെച്ചിരിക്കുന്ന മസാലക്കൂടുകൾ പുരട്ടി അരമണിക്കൂർ വെക്കുക. പിന്നീട് ഇത് ഓവനിൽ വെച്ചോ അല്ലെങ്കിൽ പാനിൽ അല്പം എണ്ണയൊഴിച്ചോ വേവിച്ചെടുക്കുക.

ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി മുഴുവൻ സുഗന്ധവ്യഞ്ജനങ്ങളും (പട്ട, ഗ്രാമ്പൂ, ഏലക്ക) വഴറ്റുക. ഇതിലേക്ക് അരിഞ്ഞ സവാളയും പച്ചമുളകും ചേർത്ത് വഴറ്റിയ ശേഷം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും മന്തി മസാലയും ചേർത്ത് തിളപ്പിക്കുക. വെള്ളം തിളച്ചുകഴിയുമ്പോൾ കുതിർത്തു വെച്ച ബാസ്മതി അരി ചേർത്ത് ചോറ് വേവിച്ചെടുക്കുക.

ഒരു പാനിൽ അല്പം എണ്ണ ചൂടാക്കി വെളുത്തുള്ളിയും പച്ചമുളകും വഴറ്റുക. ഇതിലേക്ക് സോയ സോസ്, ചില്ലി സോസ് എന്നിവ ചേർളള ശേഷം തേൻ കൂടി ചേർത്ത് നന്നായി ഇളക്കുക. സോസ് തിളച്ചു കുറുകിവരുമ്പോൾ മാറ്റി വെക്കുക.

തയ്യാറാക്കി വെച്ചിരിക്കുന്ന ചോറിന് മുകളിലേക്ക് വേവിച്ചു വെച്ച ചിക്കൻ കഷ്ണങ്ങൾ വെക്കുക. ഇതിനുമുകളിലായി തയ്യാറാക്കി വെച്ച ഹണി ചില്ലി സോസ് നന്നായി ഒഴിച്ചു കൊടുക്കുക. കുറച്ചു എള്ളും വറുത്ത ഉള്ളിയും മല്ലിയിലയും വിതറി അലങ്കരിക്കാം. നല്ല മണമുള്ള ഹണി ചില്ലി മന്തി റെഡി!

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376811/honey-chilli-mandi-recipe-homemade-arabic-chicken)