---
title: "പ്രീതി സിന്റയുമായുള്ള പ്രണയഗോസിപ്പുകളിൽ മൗനം വെടിഞ്ഞ് ബ്രെറ്റ് ലീ"
english_title: "Brett Lee Preity Zinta Relationship Rumors IPL 2008 Clarification"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376806/brett-lee-preity-zinta-relationship-rumors-clarification"
published_at: "2026-08-05T14:27:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72fd28c0067_brett-lee-preity-zinta-relationship-rumors-clarification.jpg"
keywords: ["Brett Lee", "Preity Zinta", "IPL", "Punjab Kings", "Bollywood", "Cricket", "Rumors"]
---

# പ്രീതി സിന്റയുമായുള്ള പ്രണയഗോസിപ്പുകളിൽ മൗനം വെടിഞ്ഞ് ബ്രെറ്റ് ലീ

> **Lead Summary:** മുംബൈ: **[** ഐ.പി.എല്ലിന്റെ ആദ്യ സീസൺ മുതൽ പ്രചരിക്കുന്ന പ്രണയ ഗോസിപ്പുകളിൽ ഒടുവിൽ പ്രതികരണവുമായി മുൻ ഓസ്‌ട്രേലിയൻ പേസ് ഇതിഹാസം ബ്രെറ്റ് ലീ. ബോളിവുഡ് നടിയും പഞ്ചാബ് കിംഗ്സ് ഉടമയുമായ പ്രീതി സിന്റയുമായി പ്രണയത്തിലായിരുന്നുവെന്ന വാദങ്ങൾ ബ്രെറ്റ് ലീ പൂർണ്ണമായും തള്ളി.

## Article Content

മുംബൈ: **[** ഐ.പി.എല്ലിന്റെ ആദ്യ സീസൺ മുതൽ പ്രചരിക്കുന്ന പ്രണയ ഗോസിപ്പുകളിൽ ഒടുവിൽ പ്രതികരണവുമായി മുൻ ഓസ്‌ട്രേലിയൻ പേസ് ഇതിഹാസം ബ്രെറ്റ് ലീ. ബോളിവുഡ് നടിയും പഞ്ചാബ് കിംഗ്സ് ഉടമയുമായ പ്രീതി സിന്റയുമായി പ്രണയത്തിലായിരുന്നുവെന്ന വാദങ്ങൾ ബ്രെറ്റ് ലീ പൂർണ്ണമായും തള്ളി.

തങ്ങൾ അന്നും ഇന്നും അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്നും, ഒരു ബോളിവുഡ് നടിയുമായും താൻ പ്രണയത്തിലായിരുന്നില്ലെന്നും ബോംബെ ടൈംസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

> "ഇതൊരു തികച്ചും തെറ്റായ വാർത്തയാണ്. പ്രീതിയും ഞാനും അന്നും ഇന്നും അടുത്ത സുഹൃത്തുക്കളാണ്. അന്ന് അവർ പഞ്ചാബ് ടീമിന്റെ ബോസായിരുന്നു. അവിശ്വസനീയമാംവിധം ബുദ്ധിമതിയായ, ഏറെ ബഹുമാനം തോന്നുംവിധമുള്ള വ്യക്തിത്വമാണ് പ്രീതിയുടേത്," ബ്രെറ്റ് ലീ പറഞ്ഞു. സത്യമെന്താണെന്ന് അറിയാമായിരുന്നതിനാൽ ഇത്തരം വാർത്തകൾ തന്നെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2008-ൽ പഞ്ചാബ് ടീമിനായി കളിക്കാനെത്തിയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചത്. 2010-ൽ പ്രീതി സിന്റ ഇതിനെതിരെ പ്രതികരിച്ചെങ്കിലും ബ്രെറ്റ് ലീ ഇതാദ്യമായാണ് വിഷയത്തിൽ മൗനം വെടിയുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376806/brett-lee-preity-zinta-relationship-rumors-clarification)