---
title: "തിരുവല്ലയിൽ രോഗിയെ രക്ഷിക്കാനെത്തിയ അഗ്നിരക്ഷാ സേനയുടെ വാഹനം വെള്ളത്തിൽ കുടുങ്ങി "
english_title: "Thiruvalla Fire Force Vehicle Stuck Waterlogging Patient Rescue"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376795/thiruvalla-fire-force-vehicle-stuck-waterlogging-rescue"
published_at: "2026-08-05T13:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72f436e53b0_thiruvalla-fire-force-vehicle-stuck-waterlogging-rescue.jpg"
keywords: ["Pathanamthitta", "Fire Force", "Waterlogging", "Rescue"]
---

# തിരുവല്ലയിൽ രോഗിയെ രക്ഷിക്കാനെത്തിയ അഗ്നിരക്ഷാ സേനയുടെ വാഹനം വെള്ളത്തിൽ കുടുങ്ങി 

> **Lead Summary:** **പത്തനംതിട്ട: [ **തിരുവല്ലയിൽ അത്യാസന്ന നിലയിലുള്ള രോഗിയെ ആശുപത്രിയിലേക്ക് മാറ്റാൻ എത്തിയ ഫയർഫോഴ്സ് വാഹനം വെള്ളക്കെട്ടിൽ കുടുങ്ങി. തിരുവല്ല കുറ്റൂർ തെങ്ങേലിയിലായിരുന്നു സംഭവം. കുറ്റൂർ - തെങ്ങേലി റോഡിൽ ആഞ്ഞിലിമൂട്ടിൽ പടിക്ക് സമീപം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപ്രതീക്ഷിത പ്രതിസന്ധിയുണ്ടായത്.

## Article Content

**പത്തനംതിട്ട: [ **തിരുവല്ലയിൽ അത്യാസന്ന നിലയിലുള്ള രോഗിയെ ആശുപത്രിയിലേക്ക് മാറ്റാൻ എത്തിയ ഫയർഫോഴ്സ് വാഹനം വെള്ളക്കെട്ടിൽ കുടുങ്ങി. തിരുവല്ല കുറ്റൂർ തെങ്ങേലിയിലായിരുന്നു സംഭവം. കുറ്റൂർ - തെങ്ങേലി റോഡിൽ ആഞ്ഞിലിമൂട്ടിൽ പടിക്ക് സമീപം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപ്രതീക്ഷിത പ്രതിസന്ധിയുണ്ടായത്.

റോഡിലെ ആറടിയിലധികം വരുന്ന വെള്ളക്കെട്ടിലേക്ക് ഇറങ്ങിയ ഉടൻ ഫയർഫോഴ്സ് വാഹനത്തിന്റെ എൻജിനിൽ വെള്ളം കയറി പ്രവർത്തനം നിലയ്ക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാ സേനാംഗങ്ങളും ചേർന്ന് വാഹനം തള്ളിനീക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവിൽ, ഈ ഭാഗത്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന തലയാർ സ്വദേശി രതീഷിന്റെ ലോറി സ്ഥലത്തെത്തിക്കുകയും വടംകെട്ടി ഫയർഫോഴ്സ് വാഹനം സുരക്ഷിതമായി കരയ്ക്ക് കയറ്റുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376795/thiruvalla-fire-force-vehicle-stuck-waterlogging-rescue)