---
title: "ഇനി രക്ഷയില്ല...! എം.ഡി.എം.എയും പണവുമായി യുവാവ് കുടുങ്ങി; പൊലീസിനെ വെട്ടിക്കാൻ ശ്രമിച്ച പ്രതി പിടിയിലായത് പെട്രോൾ പമ്പിന് സമീപത്തുനിന്ന്"
english_title: "Youth Arrested with 14.8 Grams MDMA in Cherpulassery, Palakkad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376769/cherpulassery-mdma-arrest-14-gram-youth-palakkad"
published_at: "2026-08-05T12:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72e1d18af61_cherpulassery-mdma-arrest-14-gram-youth-palakkad.jpg"
keywords: ["Palakkad Police", "DANSAF", "Drug Arrest Kerala", "MDMA"]
---

# ഇനി രക്ഷയില്ല...! എം.ഡി.എം.എയും പണവുമായി യുവാവ് കുടുങ്ങി; പൊലീസിനെ വെട്ടിക്കാൻ ശ്രമിച്ച പ്രതി പിടിയിലായത് പെട്രോൾ പമ്പിന് സമീപത്തുനിന്ന്

> **Lead Summary:** **ചെർപ്പുളശ്ശേരി: (മലപ്പുറം) : **ചെർപ്പുളശ്ശേരിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. മലപ്പുറം കുളത്തൂർ കളത്തിൽ വീട്ടിൽ മുഹമ്മദ് ഷാനിലിനെയാണ് ചെർപ്പുളശ്ശേരി പൊലീസ് പിടികൂടിയത്. പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് കാറൽമണ്ണ 29 മൈൽ പെട്രോൾ പമ്പിന് സമീപം നടത്തിയ പരിശോധനയിലാണ് ഷാനിൽ പിടിയിലായത്.

## Article Content

**ചെർപ്പുളശ്ശേരി: (മലപ്പുറം) : **ചെർപ്പുളശ്ശേരിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. മലപ്പുറം കുളത്തൂർ കളത്തിൽ വീട്ടിൽ മുഹമ്മദ് ഷാനിലിനെയാണ് ചെർപ്പുളശ്ശേരി പൊലീസ് പിടികൂടിയത്. പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് കാറൽമണ്ണ 29 മൈൽ പെട്രോൾ പമ്പിന് സമീപം നടത്തിയ പരിശോധനയിലാണ് ഷാനിൽ പിടിയിലായത്.

വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 14.842 ഗ്രാം എം.ഡി.എം.എയും 10,000 രൂപയും പ്രതി സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. തനിക്ക് എം.ഡി.എം.എ നൽകിയത് അങ്ങാടിപ്പുറം സ്വദേശിയാണെന്ന് ഷാനിൽ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.

എസ്.ഐ അഖിൽരാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംസ്ഥാനത്ത് ലഹരിമരുന്ന് മാഫിയകൾക്കെതിരെയുള്ള പരിശോധനകൾ ശക്തമാക്കിയിരിക്കുന്നതിനിടയിലാണ് പ്രതി പിടിയിലായത്.

അതേസമയം കേരളത്തെ ഞെട്ടിച്ച എംഡിഎംഎ പണമിടപാട് കേസിൽ കേസിൽ റിമാൻഡിൽ കഴിയുന്ന പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യലിസ്റ്റ് അധ്യാപിക കീർത്തനയെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള അപേക്ഷ വടകര എൻഡിപിഎസ് കോടതി ഇന്ന് പരിഗണിക്കും.

കീർത്തനയെ കസ്റ്റഡിയിൽ ലഭിച്ചാലുടൻ ചോദ്യം ചെയ്യൽ കടുപ്പിക്കാനാണ് പ്രത്യേക അന്വേഷകസംഘത്തിന്റെ തീരുമാനം. ഇതിനുശേഷമാകും കേസിലെ മറ്റ് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നത്. വടകര താഴെ അങ്ങാടി സ്വദേശി റിസ്വാനിൽ നിന്നാണ് ലഹരി ഇടപാടിൽ അധ്യാപികമാർക്കുള്ള പങ്കിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പൊലീസിന് ലഭിച്ചത്.

തുടർന്ന് സ്പെഷ്യലിസ്റ്റ് അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്‌മ എന്നിവരെയും ഡെലിവറി ബോയ് ജിജിൻ കുര്യാക്കോസിനെയും പിടികൂടുകയായിരുന്നു. നിലവിൽ എല്ലാ പ്രതികളും ജുഡീഷ്യൽ റിമാൻഡിലാണെങ്കിലും, ഇവർ ഇതിനോടകം കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

എംഡിഎംഎ ഉൾപ്പെടെയുള്ള മാരക ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരും ഇടപാടുകാരുമായ നൂറുകണക്കിന് പേരാണ് ഈ ലഹരി ശൃംഖലയുടെ പിന്നിലുള്ളത്. ഇവരിൽ നിന്നെല്ലാം വൻതോതിൽ പണം സ്വീകരിച്ച വയനാട് സ്വദേശിക്കായുള്ള അന്വേഷണവും പൊലീസും ഊർജിതമാക്കിയിട്ടുണ്ട്. കേസിൽ കൂടുതൽ ഉന്നതർ കുടുങ്ങുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376769/cherpulassery-mdma-arrest-14-gram-youth-palakkad)