---
title: " 'സ്ത്രീകളെ അധിക്ഷേപിക്കുന്നതും അപമാനിക്കുന്നതും ഒരു രാഷ്ട്രീയ നാടകമാക്കി മാറ്റി, ഉദയനിധി തൃഷയോട് പരസ്യമായി മാപ്പുപറയണം'; രൂക്ഷ വിമർശനവുമായി  ഖുശ്ബു സുന്ദർ"
english_title: "Khushbu Slams Udhayanidhi Stalin Over Derogatory Remarks Against Trisha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376760/khushbu-slams-udhayanidhi-stalin-trisha-remark"
published_at: "2026-08-05T12:14:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72dd9539634_khushbu-slams-udhayanidhi-stalin-trisha-remark.jpg"
keywords: ["Khushbu Sundar", "Udhayanidhi Stalin", "Trisha", "DMK"]
---

#  'സ്ത്രീകളെ അധിക്ഷേപിക്കുന്നതും അപമാനിക്കുന്നതും ഒരു രാഷ്ട്രീയ നാടകമാക്കി മാറ്റി, ഉദയനിധി തൃഷയോട് പരസ്യമായി മാപ്പുപറയണം'; രൂക്ഷ വിമർശനവുമായി  ഖുശ്ബു സുന്ദർ

> **Lead Summary:** **ചെന്നൈ : **നടി തൃഷയ്‌ക്കെതിരായ അശ്ലീല പരാമർശത്തിൽ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമർശനവുമായി നടി ഖുശ്ബു സുന്ദർ രംഗത്ത്. ഉദയനിധിയുടെ പ്രസ്താവന വിലകുറഞ്ഞതും അങ്ങേയറ്റം അപകീർത്തികരവുമാണെന്ന് അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

## Article Content

**ചെന്നൈ : **നടി തൃഷയ്‌ക്കെതിരായ അശ്ലീല പരാമർശത്തിൽ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമർശനവുമായി നടി ഖുശ്ബു സുന്ദർ രംഗത്ത്. ഉദയനിധിയുടെ പ്രസ്താവന വിലകുറഞ്ഞതും അങ്ങേയറ്റം അപകീർത്തികരവുമാണെന്ന് അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

സ്ത്രീകളുടെ ആത്മാഭിമാനത്തെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഇരയാക്കരുതെന്ന് ആവശ്യപ്പെട്ട ഖുശ്ബു, ഉദയനിധി തൃഷയോട് പരസ്യമായി മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു. ഇത്തരം ചിന്താഗതിയുള്ളവർ ഒരു രാഷ്ട്രീയ പാർട്ടിയെ നയിക്കാനും സംസ്ഥാനം ഭരിക്കാനും ഇടവന്നാൽ ദൈവം എല്ലാവരെയും രക്ഷിക്കട്ടെയെന്നും അവർ പരിഹസിച്ചു.

ഉദയനിധി സ്റ്റാലിന്റെ പ്രസംഗം ഞാൻ കേട്ടു. ക്രൂരവും വിലകുറഞ്ഞതും അങ്ങേയറ്റം അപകീർത്തികരവുമായിരുന്നു അത്. താൻ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന രാഷ്ട്രീയ സംസ്കാരത്തിന്റെ പ്രതിഫലനമാണത്. ഇത്തരം ചിന്താഗതിയുള്ളവർ ഒരു രാഷ്ട്രീയ പാർട്ടിയെ നയിക്കാനും എന്നെങ്കിലും ഒരു സംസ്ഥാനം ഭരിക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ, ദൈവമേ നമ്മെ രക്ഷിക്കൂ.

സ്ത്രീകളെ അധിക്ഷേപിക്കുന്നതും അപമാനിക്കുന്നതും ഒരു രാഷ്ട്രീയ നാടകമാക്കി മാറ്റി, തങ്ങളുടെ അന്ധരായ അനുയായികളുടെ കയ്യടിയും വിസിലടിയും കണ്ടു രസിക്കുന്നവരിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല. സ്ത്രീകളുടെ ആത്മാഭിമാനത്തെ രാഷ്ട്രീയത്തിന്റെ ഇരയാക്കരുത്. ഇത്തരം ഭാഷകളെ സ്വാഭാവികവൽക്കരിക്കാൻ ശ്രമിക്കുന്നവർ നിങ്ങളുടെ സ്വന്തം കുടുംബത്തെ പോലും ഒരിക്കൽ ഇവർ ഉൾപ്പെടുത്തുമെന്ന് ഓർക്കണം.

സ്ത്രീകൾ ആദരിക്കപ്പെടേണ്ടവരാണ്, അല്ലാതെ നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് ഉപയോഗിക്കാനുള്ള കരുക്കളല്ല. ഉദയനിധിയും പിതാവ് എം.കെ. സ്റ്റാലിനും മുൻപും ഇത്തരം വിവാദങ്ങളിൽപ്പെട്ടിട്ടുണ്ടെന്നും, സ്വയം ഒരു നേതാവാണെന്ന് വിശേഷിപ്പിക്കാൻ ഉദയനിധിക്ക് ലജ്ജ തോന്നണമെന്നും അവർ തുറന്നടിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376760/khushbu-slams-udhayanidhi-stalin-trisha-remark)