---
title: "വീട്ടിൽ കറന്റ് പോയാൽ കെഎസ്ഇബി ഓഫീസ് തനിയെ അറിയും; എന്താണ് ഈ 'സ്മാർട്ട് മീറ്ററുകൾ '? "
english_title: "Smart Meter Kerala KSEB Benefits How It Works Recharge"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376727/smart-meter-kerala-kseb-benefits-how-it-works"
published_at: "2026-08-05T10:42:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72c7ec7c108_smart-meter-kerala-kseb-benefits-how-it-works.jpg"
keywords: ["Smart Meter", "KSEB", "Kerala", "Electricity Bill", "Smart MCB", "Power Consumption"]
---

# വീട്ടിൽ കറന്റ് പോയാൽ കെഎസ്ഇബി ഓഫീസ് തനിയെ അറിയും; എന്താണ് ഈ 'സ്മാർട്ട് മീറ്ററുകൾ '? 

> **Lead Summary:** **[**കഴിഞ്ഞ കുറച്ച് വർഷങ്ങളായി നമ്മൾ സ്ഥിരമായി കേൾക്കുന്ന ഒന്നാണ് 'സ്മാർട്ട് മീറ്ററുകൾ'. സാധാരണ വീടുകളിൽ കാണുന്ന ഇലക്ട്രോണിക് മീറ്ററുകൾക്ക് പകരം 'സ്മാർട്ട് എം.സി.ബി' മീറ്ററുകൾ വരുമെന്ന് കേട്ടിട്ടുണ്ടെങ്കിലും ഇതിന്റെ പ്രവർത്തനത്തെക്കുറിച്ച് ഇപ്പോഴും പലർക്കും വ്യക്തതയില്ല.

## Article Content

**[**കഴിഞ്ഞ കുറച്ച് വർഷങ്ങളായി നമ്മൾ സ്ഥിരമായി കേൾക്കുന്ന ഒന്നാണ് 'സ്മാർട്ട് മീറ്ററുകൾ'. സാധാരണ വീടുകളിൽ കാണുന്ന ഇലക്ട്രോണിക് മീറ്ററുകൾക്ക് പകരം 'സ്മാർട്ട് എം.സി.ബി' മീറ്ററുകൾ വരുമെന്ന് കേട്ടിട്ടുണ്ടെങ്കിലും ഇതിന്റെ പ്രവർത്തനത്തെക്കുറിച്ച് ഇപ്പോഴും പലർക്കും വ്യക്തതയില്ല.

**എന്താണ് സ്മാർട്ട് മീറ്ററിന്റെ പ്രത്യേകത?**

സാധാരണ ഇലക്ട്രോണിക് മീറ്ററുകളിൽ കിലോവാട്ട് അവറിലുള്ള ഊർജ്ജ ഉപയോഗം മാത്രമാണ് കാണാൻ സാധിക്കുക. എന്നാൽ ഒരു സ്മാർട്ട് മീറ്ററിൽ 164 ഓളം വിവരങ്ങൾ രേഖപ്പെടുത്താൻ കഴിയും. ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ്, സമയം, നിലവിലെ നിരക്ക്, ചാർജ് എന്നിവ തത്സമയം ഉപഭോക്താവിന് മനസിലാക്കാം.

**പ്രവർത്തനം എങ്ങനെ?**

മൊബൈൽ ഫോണുകളിലേത് പോലെ ഒരു സിം കാർഡ് സ്മാർട്ട് മീറ്ററിലും ഉണ്ടാകും. ഇത് ഒരു മൊബൈൽ ആപ്ലിക്കേഷൻ വഴി ഉപഭോക്താവിന്റെ ഫോണുമായി ബന്ധിപ്പിക്കും.

**മുൻകൂറായി റീചാർജ് ചെയ്യാം:** മൊബൈൽ റീചാർജ് ചെയ്യുന്നത് പോലെ മുൻകൂറായി പണമടച്ച് വൈദ്യുതി ഉപയോഗിക്കാനും, ബില്ലുകൾ സ്വയം അടയ്ക്കാനും ഇതിലൂടെ സാധിക്കും.

**തടസ്സമില്ലാത്ത വൈദ്യുതി:** വീട്ടിൽ വൈദ്യുതി ബന്ധം തകരാറിലായാൽ സ്മാർട്ട് എം.സി.ബി വഴി ഉടൻ തന്നെ അടുത്തുള്ള കെ.എസ്.ഇ.ബി കൺട്രോൾ റൂമിൽ വിവരമെത്തും. ഇത് വേഗത്തിൽ തകരാർ പരിഹരിക്കാൻ സഹായിക്കും.

**കൃത്യമായ കണക്കുകൾ:** നിലവിൽ രണ്ടുമാസത്തിലൊരിക്കൽ ജീവനക്കാർ നേരിട്ടെത്തി ബില്ലെടുക്കുന്ന രീതിക്ക് പകരം ഉപഭോഗത്തിന്റെ കൃത്യമായ വിവരങ്ങൾ തത്സമയം ലഭ്യമാകും.

**കെ.എസ്.ഇ.ബിക്കുള്ള നേട്ടങ്ങൾ**

സ്മാർട്ട് മീറ്ററുകൾ നിലവിൽ വരുന്നതോടെ മീറ്റർ റീഡർ, ബില്ലിംഗ് ക്ലർക്ക് തുടങ്ങിയ തസ്തികകളിലെ ജീവനക്കാരെ മറ്റ് സേവനങ്ങൾക്കായി പുനർവിന്യസിക്കാൻ സാധിക്കും. കൂടാതെ, മൊത്തത്തിലുള്ള വൈദ്യുതി ഉപഭോഗത്തെക്കുറിച്ച് കൃത്യമായ കണക്കുകൾ ലഭിക്കുന്നത് വഴി പ്രസരണ-വിതരണ നഷ്ടം ഫലപ്രദമായി നിയന്ത്രിക്കാനും ബോർഡിന് കഴിയും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376727/smart-meter-kerala-kseb-benefits-how-it-works)